SignIn
Kerala Kaumudi Online
Thursday, 02 July 2026 2.23 AM IST

ഈ ജില്ലകളിൽ മഴയുണ്ടേ, ജാഗ്രത പാലിക്കണം: ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

READ ENGLISH VERSION
kerala-rain-alert-today
പ്രതീകാത്മക ചിത്രം,​ photo credit: facebook

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസംകൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടാകാൻ ഇടയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ മാസം അഞ്ചുവരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിക്കാനാണ് സാദ്ധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതാണ് ശക്തമായ മഴ എന്നത്കൊണ്ട് അർത്ഥമാക്കുന്നത്.

വരുംദിവസങ്ങളിലെ മഞ്ഞ അലർട്ട്

03/07/2026: ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

04/07/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

05/07/2026: കോഴിക്കോട്, കണ്ണൂർ, കാസർകോട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN ALERT, IMD KERALA, ORANGE ALERT KERALA, YELLOW ALERT KERALA, KERALA MAZHA ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA