SignIn
KERALA
Sun 03 August 2025 TIMELINE
kalolsavam
സംസ്ഥാന സ്കൂൾ കലോത്സവം: സംഘാടക സമിതി യോഗം 12ന്
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി യോഗം 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആലോചനായോഗം മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ എല്ലാ സ്‌കൂളുകളിൽ നിന്നുമുള്ള പ്രാതിനിധ്യം സംഘാടക സമിതി യോഗത്തിൽ ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സാംസ്‌കാരിക പ്രമുഖരുടെയും മുൻ കലോത്സവ വിജയികളുടെയും പ്രാതിനിധ്യവും ഉണ്ടാകണം. കഴിഞ്ഞ തവണ ലഭിച്ച സ്വർണക്കപ്പ് നിലനിറുത്താനുള്ള പരിശ്രമങ്ങൾ അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ഡോ. ആർ.ബിന്ദു, പി.ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം.ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. August 03, 2025
kalabhavan-navas-
കണക്കു ചോദിക്കാതെ കടന്നുപോയ കലാകാരൻ
കൊച്ചി: നടൻ അബൂബക്കർ അരങ്ങിൽ നിന്നെത്തി സിനിമയിൽ സാന്നിദ്ധ്യമുറപ്പിച്ചത് അല്പം വൈകിയാണ്. എന്നാൽ മകൻ കലാഭവൻ നവാസ് സ്റ്റേജുകളിൽ നിന്ന് കൗമാരത്തിൽ തന്നെ സിനിമയുടെ പടവുകയറി. ലോ ബഡ്ജറ്റ് കോമഡി ചിത്രങ്ങളുടെ വേലിയേറ്റം കണ്ട തൊണ്ണൂറുകളിൽ നവാസ് അതിലൊരു വിജയഘടകമായിരുന്നു. സ്റ്റേജ് ഷോകളിലും ലൊക്കേഷനുകളിലുമായി തിരക്കിട്ട യൗവനം. ചിരി തമാശകളും ചെറിയ വേഷങ്ങളുമായി കടന്നുപോകുന്നതിനിടെ അവസരങ്ങൾ നവാസിൽ നിന്ന് അകന്നുപോയി. അതേസമയം, ഒപ്പമുണ്ടായിരുന്ന കോമഡി താരങ്ങളിൽ പലരും ഭാവിയെക്കരുതി ക്യാരക്ടർ റോളുകളിലേക്ക് തിരിഞ്ഞിരുന്നു. August 03, 2025
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.