SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

'വൈകാരിക ഭാവങ്ങളെ ആഴത്തിൽ ഒപ്പിയെടുക്കാൻ കഴിവുള്ള പ്രതിഭ, ഷാജികുമാറിന്റേത് ഏറെ സങ്കടപ്പെടുത്തുന്ന വിയോഗം'; മോഹൻലാൽ

mohanlal
അന്തരിച്ച ക്യാമറാമാൻ ഷാജിയുടെ മൃതശരീരം കൊച്ചി ഗോകുലം പാർക്കിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയ നടൻ മോഹൻലാൽ

ഛായാഗ്രാഹകൻ ഷാജികുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. വൈകാരിക ഭാവങ്ങളെ ആഴത്തിൽ ഒപ്പിയെടുക്കാൻ കഴിവുള്ള പ്രതിഭയായിരുന്നു ഷാജികുമാർ എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ഷാജികുമാറിന്റേത് ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണെന്നും മോഹൻലാൽ കുറിച്ചു.

'പ്രിയപ്പെട്ട ഷാജികുമാർ വിടപറഞ്ഞു. ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണ്. ഛായാഗ്രഹണ കലയിൽ തന്റേതായ വ്യക്തിമുദ്ര പതിച്ച ഷാജിയുടെ അകാല വിയോഗം ഏറെ സങ്കടപ്പെടുത്തുന്നു. 'നരൻ', 'പുലിമുരുകൻ', 'ഒടിയൻ', 'തുടരും' തുടങ്ങി അവസാനമായി ഞങ്ങളൊന്നിച്ച 'അതിമനോഹരം' എന്ന ചിത്രത്തിൽ വരെ ഷാജി എന്റെ ഒപ്പമുണ്ടായിരുന്നു', മോഹൻലാൽ കുറിച്ചു.

ഷാജികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് സംവിധായകൻ വിനയനും വൈകാരികമായ കുറിപ്പ് പങ്കുവച്ചിരുന്നു. മലയാള സിനിമയിലെ ഒന്നാം നിരയിലുള്ള ഛായാഗ്രാഹകനാണ് ഷാജികുമാർ എന്നും അദ്ദേഹത്തിന്റെ വിയോഗവാർത്ത ഞെട്ടിക്കുന്നതായിരുന്നുവെന്നും വിനയൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ആലപ്പുഴയിൽ ദിലീപ് ചിത്രത്തിന്റെ സിനിമ സെറ്റിൽ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഷാജികുമാർ മരിച്ചത്. രണ്ട് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.

പുലിമുരുകൻ, നരൻ, ഒടിയൻ, തുടരും തുടങ്ങിയ അൻപതിലേറെ ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. അതിമനോഹരം, സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ എന്നിവയാണ് ഏറ്റവും അവസാനമായി ചെയ്‌ത ചിത്രങ്ങൾ. മോഹൻലാൽ നായകനായി തരുൺമൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം അടുത്തമാസം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.

English Summary

Actor Mohanlal expressed grief over the death of cinematographer Shajikumar, remembering his exceptional ability to capture emotions through visuals. Shajikumar worked on several hit films, including Pulimurugan, Narain and Odiyan. He died following a heart attack while undergoing treatment at a private hospital in Kochi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAJIKUMAR DEATH NEWS, MOHANLAL TRIBUTE TO SHAJIKUMAR, MALAYALAM CINEMATOGRAPHER SHAJIKUMAR, SHAJIKUMAR FILMOGRAPHY, SHAJIKUMAR MARANAM MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA