SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.38 PM IST

നിയമന തട്ടിപ്പ്; പിഎസ്‌സി ചെയർമാൻ എം ആർ  ബൈജു  ഇന്ന് ചോദ്യം ചെയ്യലിന്  ഹാജരാകില്ല

READ ENGLISH VERSION
m-r-baiju
ഡോ.എം.ആർ ബൈജു

തിരുവനന്തപുരം: ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി പി.എസ്.സി ചെയർമാൻ ഡോ.എം.ആർ ബൈജു ഇന്ന് ഹാജരാകില്ല. ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെടുക്കാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചത്. ഇന്നുച്ചയ്ക്ക് 2.30ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഈ വിഷയത്തിൽ റിമാൻഡിലുള്ള രണ്ട് ഉദ്യോഗസ്ഥർ ചെയർമാനെതിരെ മൊഴി നൽകിയെന്നാണ് സൂചന. അവർ വെളിപ്പെടുത്തിയ കാര്യങ്ങളിലെ വിശദാംശങ്ങൾ ചോദിച്ചറിയാനാണ് ചെയർമാനെ ഇന്ന് വിളിപ്പിച്ചതെന്നാണ് എസ്.ഐ.ടി വൃത്തങ്ങൾ പറഞ്ഞത്.

പി.എസ്.സിക്കെതിരായ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരട്ടെയെന്ന നിലപാടിലാണ് ബൈജു. അന്വേഷണവുമായി സഹകരിക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണ ഏജൻസിയുടെ നോട്ടീസ് അവഗണിച്ചാൽ കോടതിക്ക് സമൻസ് പുറപ്പെടുവിക്കാനും മറ്റൊരു കേസെടുക്കാനുമാവും.

ആവശ്യമെങ്കിൽ റിമാൻഡിലുള്ള ഉദ്യോഗസ്ഥരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ ചെയർമാനെയും ഇവർക്കൊപ്പം ചോദ്യം ചെയ്യാനുമുള്ള നീക്കത്തിലാണ് അന്വേഷണസംഘം. കേസന്വേഷണത്തിൽ ചെയർമാന്റെ സാന്നിദ്ധ്യം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.ജി അജീതാബീഗം നോട്ടീസ് നൽകിയത്. ഔദ്യോഗിക തിരക്കുകൾ പറഞ്ഞ് ഒഴിഞ്ഞുമാറാതിരിക്കാൻ മുൻകൂട്ടിയാണ് നോട്ടീസ് നൽകിയത്. ആസൂത്രണബോർഡ് പരീക്ഷാ നടത്തിപ്പിന്റെയും നിയമനത്തിന്റെയും പൂർണ ഉത്തരവാദിത്വം ചെയർമാനായതിനാൽ പ്രതി ചേർക്കുന്നതിലടക്കം തീരുമാനം ഉടനുണ്ടാവുമെന്ന് എസ്.ഐ.ടി വ്യക്തമാക്കിയിരുന്നു.

ചോദ്യങ്ങൾ തയ്യാറാക്കുന്നവരെയും മൂല്യനിർണയം നടത്തുന്നവരെയും തീരുമാനിച്ചത് ചെയർമാൻ ആണെന്നാണ് പി. എസ്. സി അംഗങ്ങളുടെ മൊഴി. ചെയർമാന്റെ ഏകപക്ഷീയ ഇടപെടൽ ഉണ്ടായെന്നും ചില അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയശേഷമാവും കൂടുതൽ നടപടികളിലേയ്ക്ക് ഉദ്യോഗസ്ഥർ കടക്കുക.

English Summary

Kerala PSC Chairman Dr. M.R. Baiju will not appear before the Special Investigation Team for questioning in the Planning Board recruitment scam. He informed investigators that he would decide after the High Court's final order on his petition seeking cancellation of the probe. Investigators want to question him over statements by two arrested officials implicating him in the case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC CHAIRMAN MR BAIJU, KERALA PSC SCAM, PLANNING BOARD APPOINTMENT FRAUD, MR BAIJU QUESTIONING, PSC NIYAMANAM THATTIPPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA