ചണ്ഡിഗഡ്: ഓപ്പറേഷൻ ബ്ളൂ സ്റ്റാറിനിടെ പുറത്തുവന്ന ചിത്രങ്ങളിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അസ്വസ്ഥയായിരുന്നുവെന്ന വെളിപ്പെടുത്തലിൽ പഞ്ചാബിൽ പുതിയ വിവാദം. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ 'ബിലോഗിംഗ് എ ജേർണി ഒഫ് ലവ്' എന്ന ഓർമ്മക്കുറിപ്പിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുസ്‌തകം ഇന്ന് പുറത്തിറങ്ങിയിരിക്കെയാണ് പുതിയ വിവാദം.
പഞ്ചാബ് അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ 1984ൽ നടന്ന സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ളൂ സ്റ്റാർ. സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തലിൽ വിമർശനവുമായി ശിരോമണി അകാലി ദൾ വക്താവ് അർഷ്ദീപ് സിംഗ് ക്ളേർ രംഗത്തെത്തി. ഓപ്പറേഷൻ ബ്ളൂ സ്റ്റാർ സിഖ് സമുദായത്തിനും ശ്രീ അകാൽ തക്‌ത് സാഹിബിനും നേരെ നടന്ന പ്രത്യക്ഷ ആക്രമണമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗുഢാലോചനയുടെ ഭാഗമായാണ് ഓപ്പറേഷൻ ബ്ളൂ സ്റ്റാർ നടന്നത്. ഇതിന്റെ വേദന തലമുറകളോളം സിഖുകാരുടെ ഹൃദയത്തിലുണ്ടായിരിക്കും. സിഖുകാർക്കെതിരെ കോൺഗ്രസ് വംശഹത്യ നടത്തി. നിരപരാധികളായ സിഖുകാർ കൊലചെയ്യപ്പെട്ടു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുമായി കോൺഗ്രസ് നേതൃത്വം സംസാരിക്കണം. ഓപ്പറേഷനിടെ അഗ്നിക്കിരയായ വീടുകൾ സന്ദർശിക്കണമെന്നും അർഷ്ദീപ് സിംഗ് ആവശ്യപ്പെട്ടു.
പുസ്‌തക പ്രകാശനത്തിന് മുന്നോടിയായി 'ദി ഗാർഡിയന്' നൽകിയ അഭിമുഖത്തിലാണ് ഓപ്പറേഷൻ ബ്ളൂ സ്റ്റാറിനെക്കുറിച്ച് സോണിയ ഗാന്ധി സംസാരിച്ചത്. സൈനിക നടപടിക്കിടെയുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ കണ്ടപ്പോൾ ഇന്ദിരാഗാന്ധി കണ്ണീരണിഞ്ഞുവെന്നായിരുന്നു സോണിയയുടെ വെളിപ്പെടുത്തൽ. താൻ മരിച്ചാൽ എന്തുചെയ്യണമെന്ന് ഇന്ദിര പറഞ്ഞിരുന്നു. തന്റെ മരണത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു അവർ. ധൈര്യവാനായിരിക്കണമെന്നും കരയരുതെന്നും ഇന്ദിര രാഹുൽ ഗാന്ധിയോട് പറഞ്ഞുവെന്നും സോണിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
Sonia Gandhi’s memoir reportedly reveals that Indira Gandhi was deeply distressed after seeing photographs of the damage caused during Operation Blue Star in 1984. The revelation has sparked controversy in Punjab, with Shiromani Akali Dal leader Arshdeep Singh Kler criticising Congress and demanding an apology to the Sikh community.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |