SignIn
Kerala Kaumudi Online
Thursday, 02 July 2026 2.27 AM IST

കയ്യിൽ ക്യാബിൻ ബാഗ് മാത്രമുള്ളവർക്ക് ഇനി പോക്കറ്റ് കാലിയാകില്ല: പുതിയ പദ്ധതിയുമായി ഇൻഡിഗോ

READ ENGLISH VERSION

indigo-
ക്യാബിൻ ബാഗുമായി യാത്ര ചെയ്യുന്നവർക്കായി ഇൻഡിഗോയുടെ പുതിയ പദ്ധതി

ബംഗളൂരു: ക്യാബിൻ ബാഗുമായി മാത്രം യാത്ര ചെയ്യുന്നവർക്കായി കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. യാത്രക്കാർ ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ചെക്ക് ഇൻ ബാഗേജ് ആവശ്യമില്ലാത്ത യാത്രക്കാർക്ക് പദ്ധതി ഏറെ പ്രയോജനപ്പെടും.

'ഇൻഡിഗോ ലൈറ്റ്' എന്ന പേരിട്ടിരിക്കുന്ന ഈ എൻട്രി ലെവൽ നിരക്ക് ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് വേണ്ടിയുള്ളതാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇൻഡിഗോ ലൈറ്റ് നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഇന്ന് മുതൽ ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാമെങ്കിലും ഈ മാസം പതിനഞ്ച് മുതലുള്ള യാത്രകൾക്ക് മാത്രമെ ഇത് ഉപയോഗിക്കാനാകൂ. ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്,​ ആപ്പ് തുടങ്ങിയവയിലൂടെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ആഭ്യന്തര,​ അന്തർദേശീയ റൂട്ടുകളിലെ നേരിട്ടുള്ള സർവീസുകൾക്ക് ഈ ഓഫർ ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIGO CABIN BAGGAGE, INDIGO AIRLINES, AIRLINES, INDIGO FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360