SignIn
Kerala Kaumudi Online
Saturday, 30 May 2026 1.38 AM IST

ഗവർണറുടെ നയപ്രഖ്യാപനം: വന്ദേമാതരം മുഴുവനില്ല,​ ആദ്യ ആറുവരി മാത്രം

governor

തിരുവനന്തപുരം: പതിനാറാമത് കേരള നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം മുഴുവൻ വായിക്കണമെന്ന ലോക്ഭവന്റെ നിർദേശം തള്ളി സംസ്ഥാന സർക്കാർ. വന്ദേമാതരത്തിന്റെ ആദ്യത്തെ ആറ് വരികൾ മാത്രമാണ് ചടങ്ങിൽ പൊലീസ് ബാൻഡ് വായിച്ചത്. വരികൾ ഒഴിവാക്കി സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവനും ചടങ്ങിൽ ഉൾപ്പെടുത്തേണ്ടെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശത്തെ തുടർന്നാണ് വരികൾ ചരുക്കിയതെന്നാണ് റിപ്പോർട്ട്.

ഇന്നലെ റിഹേഴ്സൽ കണ്ടപ്പോൾ വന്ദേമാതരം മുഴുവൻ വായിക്കണമെന്ന നിർദേശം ലോക്ഭവൻ പുറപ്പെടുവിച്ചിരുന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ നിയമസഭയിലേക്ക് സ്വീകരിക്കുന്ന സമയത്താണ് വന്ദേമാതരത്തിന്റെ സംഗീതം വായിച്ചത്. കർശന നിർദേശം ഉണ്ടായിട്ടും സംസ്ഥാന സർക്കാരിന്റെ വെട്ടിചുരുക്കൽ നടപടി ലോക്ഭവന്റെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA NIYAMASABHA, GOVERNOR, VANDE MATAHRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA