SignIn
Kerala Kaumudi Online
Wednesday, 30 September 2026 11.10 PM IST

ലീ സീ ബിനിന്റെ ആത്മഹത്യ; എംസി റോഡ് കരാർ ഫയലുകൾ സർക്കാർ വീണ്ടും പരിശോധിക്കും, അന്വേഷണം ഗ്യാനേഷ് കുമാറിലേക്കും

READ ENGLISH VERSION
lee-siew-beein
ലീ സീ ബീൻ

തിരുവനന്തപുരം: എംസി റോഡ് പുനർനിർമിച്ച കേരള സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് (കെഎസ്ടിപി) പദ്ധതി നടത്തിയിരുന്ന പതിബെൽ കൺസോർഷ്യം കമ്പനിയുടെ ചീഫ് പ്രോജക്ടർ മാനേജറും മലേഷ്യൻ പൗരനുമായി ലീ സീ ബീനിന്റെ ആത്മഹത്യയിലേക്ക് നയിച്ച കരാർ ഫയലുകൾ സർക്കാർ വീണ്ടും പരിശോധിക്കുമെന്ന് റിപ്പോർട്ട്. ഒരു മലയാള മാദ്ധ്യമമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറായിരുന്നു അന്ന് പൊതുമരാമത്ത് സെക്രട്ടറി. സർക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ട് സമ്മർദത്തിലാക്കിയതായി ലീ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ആത്മഹത്യാക്കുറിപ്പിലും ഇതുസംബന്ധിച്ച വിവരമുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പുനഃരന്വേഷണത്തിന് സർക്കാർ തീരുമാനമെടുത്താൽ ഗ്യാനേഷ് ഉൾപ്പെടെ അന്നത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം എത്തുമെന്നതിൽ സംശയമില്ല.

എംസി റോഡിലെ 127 കീലോമീറ്റർ നിർമിക്കാനുള്ള 215 കോടി രൂപയുടെ കരാറാണ് കൺസോർഷ്യം ഏറ്റെടുത്തിരുന്നത്. മലേഷ്യൻ കമ്പനിയായ പതിയും ഭഗീരഥ എൻജിനീയറിംഗ് ലിമിറ്റഡ് എന്ന കേരളത്തിലെ കമ്പനിയും ചേർന്നതായിരുന്നു കൺസോർഷ്യം. കരാർ പ്രകാരം നിർമാണം 2005 ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ പണി പൂർത്തിയാവാത്തതിനാൽ 2006 മേയ് വരെ നീട്ടി. എന്നിട്ടും പൂർത്തിയാകാതിരുന്നതിനാൽ 17 കോടി രൂപയുടെ ബില്ലുകൾ സർക്കാർ തടഞ്ഞു. 12.5 കോടി രൂപയാണ് കരാറുകാർ വിവിധ ഏജൻസികൾക്ക് നൽകാനുണ്ടായിരുന്നത്.

കുടിശിക തുക സർക്കാരിൽ നിന്ന് കിട്ടാതായതോടെ ലീ മാനസികമായി തകർന്നു. സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ലീ കമ്പനി മേധാവികളെ അറിയിച്ചു. യഥാസമയം ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ സർക്കാരിനുണ്ടായ പരാജയത്തിന് തങ്ങൾ നഷ്ടപരിഹാരം നൽകില്ലെന്ന് കമ്പനി പറഞ്ഞു. ഇതോടെ ലീ കടുത്ത സമ്മർദത്തിലായി. തുടർന്ന് ലീ സ്വന്തം സ്ഥലമായ ക്വാലാലംപൂരിലേക്ക് മടങ്ങി. മലേഷ്യയിലെ സുബാങ് റിയ പാർക്കിലെ തടാകത്തിന് സമീപത്തെ ഇരുമ്പുപാലത്തിന് കീഴിലാണ് ലീയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് ആത്മഹത്യക്കുറിപ്പിൽ കേരളത്തിലെ ഉദ്യോഗസ്ഥരുടെ കടുത്ത അഴിമതിയെക്കുറിച്ച് ലീ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 2007ൽ സർക്കാർ 35 കോടി കമ്പനിക്ക് നഷ്ടപരിഹാരം നൽകി. എംസി റോഡ് പദ്ധതിക്ക് കോടികൾ അധികമായി ചെലവായത്.

English Summary

The Kerala government is reportedly considering a fresh review of contract files related to the MC Road project carried out under the Kerala State Transport Project (KSTP). The project’s chief project manager, Malaysian national lee siew beein, later died by suicide after reportedly facing financial and contractual pressures.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MC ROAD CONTRACT, KSTP KERALA, GYANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA