
കണ്ണൂർ: അമ്പാന് വധുവിനെ ആവശ്യമുണ്ട്. വയസ് രണ്ട്. 20 സെന്റിമീറ്റർ ഉയരം. അനുയോജ്യമായ ഇണയെ നൽകാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. പരസ്യ പോസ്റ്ററിൽ കറുത്ത കുപ്പായമിട്ട്, നാവു നീട്ടി, തൂങ്ങിയ ചെവികളുമായി അമ്പാൻ വധുവിനെ കാത്തിരിപ്പുണ്ട്. ബീഗിൾ ഇനത്തിലെ നായയാണ് അമ്പാൻ.
വളർത്തു മൃഗങ്ങളുടെ ഉടമകളുടെ വെബ് പേജായ റോംസ് എൻ റാക്സിലാണ് ഉടമ കണ്ണൂർ തളാപ്പ് സ്വദേശിയായ അഭിലാഷ് വിവാഹപ്പരസ്യം നൽകിയത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള പെറ്റുകളെക്കുറിച്ചുള്ള വിവരം ഇതിലുണ്ട്. അമ്പാന് വധുവിനെ ഓഫർ ചെയ്ത് പലരുടെയും മറുപടി വന്നുകഴിഞ്ഞു.
ഇതൊരു തമാശയല്ലെന്ന് അഭിലാഷ് പറയുന്നു. അമ്പാൻ കഴിയുന്നത് വീട്ടിനകത്താണ്. ഒരംഗമായി തന്നെ. അവന്റെ ശാരീരികാവശ്യങ്ങൾ തിരിച്ചറിഞ്ഞ്, ബ്രീഡിംഗ് പങ്കാളിയെ കണ്ടെത്തുകയാണ് ലക്ഷ്യം. നായ്ക്കളുടെ ഇണചേർക്കലിൽ ഒരു കൊടുക്കൽ വാങ്ങലുണ്ട്. പെൺ നായയുടെ ഉടമ ആൺ നായയുടെ ഉടമയ്ക്ക് ഫീസ് നൽകും. അല്ലെങ്കിൽ കുഞ്ഞുങ്ങളിൽ ഒന്നിനെ കൊടുക്കും.
കല്യാണക്കുറിയും പുതുവസ്ത്രവും ഫോട്ടോഷൂട്ടും ഡോഗ് വെഡ്ഡിംഗും ഇപ്പോൾ ട്രന്റാണ്. അമ്പാന് ഒത്ത ഇണയെക്കിട്ടിയാൽ ഇതും മനസ്സിലുണ്ട്. എൻജിനിയറിംഗ് ബിരുദധാരിയാണ് അഭിലാഷ് . ഭാര്യ: സോന.
പുത്തൻ പെറ്റ്കൾച്ചർ
നായ ഇക്കാലത്ത് കാവൽക്കാരൻ മാത്രമല്ല, വീടുകളിലെ പ്രിയപ്പെട്ട അംഗമവുമാണ്. അവയുടെ ശാരീരിക, മാനസിക ആരോഗ്യത്തിനും പ്രാധാന്യമേറെ. ഒത്ത ഇണയെ കണ്ടെത്തുന്നതും മൃഗങ്ങളുടെ ആവശ്യങ്ങളെ ഗൗരവമായി കാണുന്ന പെറ്റ് കൾച്ചറിന്റെ ഭാഗമാണ്.
അമ്പാനെക്കുറിച്ച്
ഇനം: ബീഗിൾ(യു.കെ.)
നിറം: ട്രൈ കളർ
ആരോഗ്യം: ലക്ഷണമൊത്തവൻ
വാക്‌സിനേഷനുകളും നടത്തി
A two-year-old Beagle named Amban, standing 20 cm tall, is looking for a suitable female partner. A poster featuring Amban with his tongue out and floppy ears has been shared, inviting owners interested in finding a match for their dogs to contact them.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |