SignIn
Kerala Kaumudi Online
Wednesday, 30 September 2026 11.21 PM IST

നവജാത ശിശുവിന് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി മാതാപിതാക്കൾ

READ ENGLISH VERSION
medicine-
കാലാവധി കഴി‌ഞ്ഞ മരുന്നിന്റെ ചിത്രം

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജ് ഫാർമസിയിൽ നിന്ന് നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഭൂമിയാംകുളം സ്വദേശി സോബിൻ സണ്ണിയുടെ 21 ദിവസം മാത്രം പ്രയമുള്ള കുഞ്ഞിനാണ് മരുന്ന് നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

ജലദോഷവും കഴുത്തിൽ അലർജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടായതിനെ തുടർന്നാണ് കുഞ്ഞിനെ സെപ്തംബർ 26ന് ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം അലർജിക്ക് പുരട്ടാനുള്ള ഓയിൻമെന്റും മൂക്കിലൊഴിക്കാനുള്ള മരുന്നും നൽകി. വീട്ടിലെത്തി പരിശേധിച്ചപ്പോഴാണ് ഓയിൻമെന്റിന്റെ കാലാവധി കഴിഞ്ഞതാണെന്ന് ശ്രദ്ധയിൽപ്പെട്ടത്. 2024 ജൂണിൽ നിർമിച്ച മരുന്നിന് രണ്ട് വർഷമായിരുന്നു കാലാവധി. അതിനാൽ 2026 ജൂണിൽ തന്നെ മരുന്നിന്റെ കാലാവധി അവസാനിച്ചിരുന്നതായാണ് കുടുംബം പറയുന്നത്.

കാലാവധി പരിശോധിച്ചതിനാൽ അനിഷ്ടസംഭവം ഒഴിവായെന്നാണ് മാതാപിതാക്കളുടെ പറയുന്നത്. പരാതിയെത്തുടർന്ന് ആശുപത്രി സൂപ്രണ്ട് ഫാർമസി ജീവനക്കാരോട് റിപ്പോർട്ട് തേടി. എന്നാൽ, ആരോപണവിധേയമായ മരുന്ന് ഫാർമസിയിൽ സ്റ്റോക്കില്ലെന്ന വിശദീകരണമാണ് ജീവനക്കാർ നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

English Summary

A complaint has been filed alleging an expired ointment was dispensed to a 21-day-old newborn from Idukki Medical College Hospital's pharmacy. The baby's parents claim they noticed the medicine was past its expiry, preventing its use. Hospital authorities are investigating the incident after pharmacy staff reported the medicine was not in stock.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI MEDICAL COLLEGE, EXPIRED MEDICINE, NEWBORN BABY, KERALA HOSPITAL COMPLAINT, MEDICAL COLLEGE HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA