SignIn
Kerala Kaumudi Online
Friday, 30 October 2026 3.42 PM IST

മദ്യപാനികൾ ആധാറെടുക്കാൻ മറക്കരുത്; സംസ്ഥാനത്തെ ബാറുകൾക്ക് കർശന നിർദേശവുമായി എക്‌സൈസ് മന്ത്രി

READ ENGLISH VERSION
alcohol
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമാക്കിയതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളൂവെന്ന് സംസ്ഥാനത്തെ ബാറുകൾക്ക് കർശന നിർദേശം നൽകി എക്‌സൈസ് മന്ത്രി എം ലിജു. മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസാണ്. ഇത് കർശനമായി പാലിക്കണം. ഈ നിയമം പാലിക്കുന്നതിലെ വീഴ്‌ചയാണ് നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടത്തിൽ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബാറിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണെന്നും എം ലിജു വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ എക്‌സൈസ് നയം നവംബറിൽ നിലവിൽ വരും. ഹൈക്കോടതിയിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്റേതെന്നും എം ലിജു കൂട്ടിച്ചേർത്തു.

English Summary

Kerala Excise Minister M. Liju has directed bars to verify customers' Aadhaar cards before serving alcohol. The minimum legal drinking age is 23 years, and bar licensees are responsible for enforcing the rule. The minister also stated that the UDF government's new excise policy will come into effect in November.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA ALCOHOL AGE LIMIT, AADHAAR CARD VERIFICATION BARS, M LIJU EXCISE MINISTER, KERALA BAR RULES, KERALA BARIL MADYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA