SignIn
Kerala Kaumudi Online
Friday, 14 August 2026 2.21 AM IST

തിരുവനന്തപുരത്തെ റിസർവ് ബാങ്ക് ഓഫീസിൽ മെഷീനിൽ കൈകുടുങ്ങി ജീവനക്കാരൻ മരിച്ചു

READ ENGLISH VERSION
rbi-office
റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസ്

തിരുവനന്തപുരം: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ശാഖയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബംഗളൂരു സ്വദേശി അശോകാണ് മരിച്ചത്. ജോലിക്കിടെ ഇയാളുടെ കൈ മെഷീനിൽ കുടുങ്ങുകയായിരുന്നു. ആർബിഐയ്ക്കുവേണ്ടി കരാർ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ഇയാൾ. അടുത്തിടെയാണ് അശോക് ജോലിക്കായി തിരുവനന്തപുരത്തെത്തിയത്.

ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. കഴിഞ്ഞദിവസം പുതിയൊരു മെഷീൻ തിരുവനന്തപുരം ശാഖയിൽ എത്തിച്ചിരുന്നു. ഇത് പ്രവർത്തിപ്പിച്ച് നോക്കുന്നതിനിടെയായിരുന്നു അപകടം. മെഷീനുള്ളിൽ കൈ കുടുങ്ങിപ്പോവുകയായിരുന്നു. അപകടത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നുരാവിലെയോടെ മരിക്കുകയായിരുന്നു. വലിയതോതിൽ രക്തം വാർന്നതാണ് മരണകാരണമെന്നാണ് കരുതുന്നത്. മ്യൂസിയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

അശ്രദ്ധമായി മെഷീൻ പ്രവർത്തിച്ചതാണ് അപകടകാരണമെന്നാണ് കരുതുന്നത്. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണമാരംഭിച്ചു.

English Summary

A Bengaluru native named Ashok died in an accident at the Reserve Bank of India (RBI) branch at Bakery Junction in Thiruvananthapuram. His hand got trapped in a machine while he was working. Ashok was an employee of a company contracted by the RBI and had recently come to Thiruvananthapuram for work.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM RBI, RBI EMPLOYEE DEATH, MACHINE ACCIDENT, RESERVE BANK OFFICE, WORKPLACE ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA