SignIn
Kerala Kaumudi Online
Thursday, 13 August 2026 11.57 PM IST

'ചെറുമകന് രണ്ടുമാസം മുമ്പ് ജോലി നൽകി, കേസ് കൊടുത്താൽ സുകുമാരൻ നായരുടെ ആയുഷ്‌കാലത്ത് തീർപ്പാകില്ല'

READ ENGLISH VERSION
sukumaran-nair
സുകുമാരൻ നായർ, കെ ബി ഗണേശ് കുമാർ

തിരുവനന്തപുരം: ജനാധിപത്യം ഇല്ലെന്ന് പറയുന്നവർക്ക് കേസ് കൊടുക്കാമെന്ന എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിൽ പ്രതികരണവുമായി കെ ബി ഗണേശ് കുമാർ. കേസ് കൊടുത്താൽ സുകുമാരൻ നായരുടെ ആയുഷ്‌കാലത്ത് തീർപ്പാകില്ലെന്നും അതിനായി എൻഎസ്‌എസിന്റെ പണം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായർ രണ്ടുമാസം മുമ്പ് ചെറുമകന് ജോലി നൽകിയെന്നും ഗണേശ് കുമാ‌ർ ആരോപിച്ചു.

'ഞാൻ കേസ് കൊടുക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. കേസുകെട്ടുകൾ ഒഴിവാക്കണമെന്ന് മന്നത്ത് ആചാര്യൻ പറഞ്ഞിട്ടുണ്ട്. ഞാനിപ്പോൾ ഒരു കേസ് കൊടുത്താൽ സുകുമാരൻ നായർ അദ്ദേഹത്തിന്റെ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് കേസ് നടത്തില്ല. അതിന് അദ്ദേഹം മന്നത്ത് ആചാര്യൻ പിടി അരി ശേഖരിച്ച് ഉണ്ടാക്കിയ എൻഎസ്‌എസിന്റെ പണമെടുത്ത് കേസ് നടത്തും.

സിവിൽ കേസ് കൊടുത്താൽ അദ്ദേഹത്തിന്റെ ആയുഷ്‌കാലത്ത് തീർപ്പാകില്ല. കാരണം മുമ്പൊരു കേസിൽ അദ്ദേഹം എൻഎസ്‌എസിന്റെ പണമെടുത്ത് വക്കീലിനെ വച്ച് 89 തവണ കോടതിയിൽ കേസ് മാറ്റിവയ്‌പ്പിച്ചു. അന്തസുണ്ടെങ്കിൽ കേസ് വാദിക്കണം. ഇത്രയും തവണ കേസ് മാറ്റിവയ്‌ക്കുന്നത് ജുഡീഷ്യറിയോട് കാണിക്കുന്ന മര്യാദകേടാണ്. ഞാൻ കേസ് കൊടുത്താൻ എന്റെ കാശ് പോകും. ഞാൻ ഒറ്റയ്‌ക്കാണ്. സ്വന്തം പൈസ ചെലവാക്കാൻ സുകുമാരൻ നായർ തയ്യാറാണോ? എങ്കിൽ ഞാനും തയ്യാറാണ്.

സുകുമാരൻ നായർ ചെയ്യുന്ന തെറ്റുകൾ ഞാൻ ഇനിയും ലോകത്തോട് വിളിച്ചുപറയും. ഇത് കേൾക്കുന്ന നിങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇതുപോലുള്ള കാര്യങ്ങൾ പുറത്ത് കൊണ്ടുവരണം. 44പേർക്കാണ് ജോലി കൊടുത്തത്. ചെറുമകന് രണ്ട് മാസം മുമ്പ് പ്ലസ് ടു ലാബ് അസിസ്റ്റൻഡായി ജോലി കൊടുത്തു. ഒരു സ്വകാര്യ ബാങ്കിൽ നിന്ന് എന്തിനാണ് പണം എടുത്തതും തിരിച്ചിട്ടതും. തമിഴ്‌നാട്ടിൽ ശ്രീ അയ്യപ്പ എന്ന കോളേജ് വാങ്ങിയതായി മന്നത്ത് ആചാര്യന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. ആ കോളേജ് എവിടെ. അതിന്റെ ഇപ്പോഴത്തെ മാനേജർ ആരാണ്? അതിന്റെ ഇപ്പോഴത്തെ ഉടമകൾ ആരാണ്? ഇതിനെല്ലാം സുകുമാരൻ സാർ ഉത്തരം നൽകണം. അല്ലാതെ ഒഴിഞ്ഞുമാറരുത്' - ഗണേശ് കുമാർ പറഞ്ഞു.

English Summary

K.B. Ganesh Kumar reacted to Sukumaran Nair's remark inviting cases against critics of democracy. Kumar stated that any such lawsuit would deplete NSS funds and remain unresolved in Nair's lifetime. He accused Nair of recently appointing his grandson to a lab assistant position and providing jobs for 44 others. Kumar further questioned Nair's financial transactions and an alleged college acquisition in Tamil Nadu.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUKUMARAN NAIR CONTROVERSY, GRANDSON JOB CONTROVERSY, NAIR SERVICE SOCIETY, NSS JOB ISSUE, SUKUMARAN NAIR KB GANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA