തിരുവനന്തപുരം: പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
ബുധനാഴ്ച രാത്രി 11ഓടെയായിരുന്നു പോത്തൻകോട് പൊലീസ് സ്‌റ്റേഷനിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പോത്തൻകോട് മൊണാക്ക് ബാറിൽ മദ്യപിച്ച് ബഹളം വച്ചതിന് പോത്തൻകോട് പൊലീസ് പിടികൂടിയ ആൺസുഹൃത്തും കൊയ്ത്തൂർക്കോണം കുന്നുവിള സ്വദേശിയുമായ മുരുകനെ (28),വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു 16കാരി സ്റ്റേഷനിലെത്തിയത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയെ ഉടൻ വിട്ടയയ്ക്കാനാകില്ലെന്ന പൊലീസ് അറിയിച്ചതോടെ പെൺകുട്ടി അക്രമാസക്തയാവുകയായിരുന്നു.
തുടർന്ന് പൊലീസിന് നേരെ അസഭ്യവർഷം ചൊരിഞ്ഞ് കല്ലെറിയുകയും,കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടിയെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ പേരൂർക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ലഹരി മുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
Police have said action will be taken against those who circulated a minor girl’s video from an incident at Pothencode police station on social media. The 16-year-old allegedly became violent after police refused to release her male friend, who had been detained for creating a disturbance. She was later admitted to a de-addiction centre.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |