SignIn
Kerala Kaumudi Online
Sunday, 13 September 2026 2.58 AM IST

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; പിതാവിന്റെ മൊഴിയിൽ വൈരുദ്ധ്യം, അസ്വാഭാവിക മരണത്തിന് കേസെടുത്തു

READ ENGLISH VERSION
police
പ്രതീകാത്മക ചിത്രം

അടിമാലി: ഇടുക്കിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്. കുട്ടികളില്‍ ഒരാളുടെ കയ്യില്‍ നിന്ന് തിന്നറിന്റെ സാമ്പിള്‍ കണ്ടെടുത്തു. കുട്ടികള്‍ തിന്നര്‍ കഴിച്ചെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വലിയകാട്ടില്‍ അഫ്‌സല്‍ - സാന്ദ്ര ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുട്ടികളായ ഇഹാന്‍, റിഹാന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പിതാവ് അഫ്‌സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഫ്‌സലും സാന്ദ്രയും തമ്മിൽ നേരത്തെ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഫ്‌സലിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും മൊഴികള്‍ മാറ്റി പറയുന്നുവെന്നും പൊലീസ് പറയുന്നു. കുട്ടികളിൽ ഒരാള്‍ അടിമാലി താലൂക്ക് ആശുപ്രതിയിലും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്.

English Summary

Adimali police have registered a case of unnatural death after one-year-old twin babies died in Idukki. Police recovered a thinner sample from one child’s hand and said the parents had reported that the children consumed thinner. Their internal organs will undergo scientific examination, while the parents will be questioned again.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI TWIN BABIES DEATH, ADIMALI POLICE CASE, IDUKKI CHILD DEATH, THINNER POISONING CASE, KERALA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA