SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.12 PM IST

നിശാന്തിനി ദക്ഷിണ മേഖല ഐ.ജി

READ ENGLISH VERSION
nishan

തിരുവനന്തപുരം: ഇന്റലിജൻസ് ഐ.ജിയായിരുന്ന ആർ. നിശാന്തിനിയെ ദക്ഷിണമേഖല ഐ.ജിയായി നിയമിച്ചു. ദക്ഷിണമേഖല ഐ.ജിയായിരുന്ന ജി. സ്പർജ്ജൻ‌കുമാറിനെ ഗതാഗത കമ്മിഷണറാക്കി. ഗതാഗത കമ്മിഷണറായിരുന്ന സി.എച്ച്. നാഗരാജുവാണ് ഇന്റലിജൻസ് ഐ.ജി. മോട്ടോർ വാഹന വകുപ്പിൽ ഇടനിലക്കാരെ പൂർണമായി ഒഴിവാക്കാനുള്ള നടപടി നാഗരാജുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു. വകുപ്പിലെ 60 സേവനങ്ങൾ ഓൺലൈനുമാക്കി. എന്നാൽ, എ.ഐ ക്യാമറകൾ സ്ഥാപിച്ച കെൽട്രോണിന് വൻതുക കുടിശിക വരുത്തിയതു മുതൽ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടികളിൽ വരെ ഗതാഗത മന്ത്രിയുടെ ഓഫീസും കമ്മിഷണറും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. തുടർന്നാണ് നാഗരാജുവിനെ മാറ്റിയതെന്നാണ് സൂചന.

English Summary

R. Nishanthini, who was serving as Intelligence IG, has been appointed as the South Zone IG. G. Sparjan Kumar, the outgoing South Zone IG, has been appointed as the Transport Commissioner.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: #KERALAPOLICE #POLICETRANSFERS #RNISHANTHINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA