തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന് സമീപത്തെ ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ തിരുവാഭരണമായ കല്ലുകൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാനില്ല. വലിയശാല ദേവസ്വത്തിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണ ശേഖരത്തിൽ നിന്നാണ് ഇവ കാണാതായത്. ഇതേക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ നിർദേശം നൽകി.
ഈ മാസം ഒമ്പതിന് പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചുമതലയേറ്റതിനെത്തുടർന്ന് സ്ട്രോങ് റൂമിലെ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ തിരുവാഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് കൊമ്പുകൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്.1992ൽ ഒരു ഭക്തൻ നടയ്ക്കുവച്ചതാണ് വെള്ളിക്കൊമ്പുകൾ. കൊമ്പുകളിൽ 12 വീതം നീലക്കല്ലുകൾ പതിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണ കമ്മിഷണർ ആർ രജിലാലിന്റെ നേതൃത്വത്തിൽ 28ന് സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തും.
Silver horns studded with gemstones, part of the sacred ornaments of the OTC Hanuman Temple near the Kerala Legislative Assembly, have gone missing from the strong room of Valiyasala Devaswom. Travancore Devaswom Board President K. Jayakumar has ordered an urgent inquiry.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |