ന്യൂഡൽഹി: ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഭീഷണിപ്പെടുത്തിയും വശീകരിച്ചും സിപിഎമ്മിൽ നിന്ന് ആരെയും ബിജെപിയിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. സിപിഎമ്മിനെതിരായ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ പിളർത്തുകയും നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയിൽ ചേർക്കുകയും ചെയ്യുന്ന തന്ത്രം കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിൽ ഫലംകണ്ടിട്ടുണ്ടാകാം. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അത് വിലപ്പോവില്ലെന്ന് ബിജെപി മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി നടപടിയുണ്ടായപ്പോൾ അതിനെ ശക്തമായി എതിർത്ത കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം കേരളത്തിലെ മോദി സർക്കാരിന്റെ സിപിഎം വേട്ടയിൽ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും എംഎ ബേബി കുറ്റപ്പെടുത്തി. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മോദി സർക്കാരിന്റെ സിപിഎം വേട്ടയ്‌ക്കൊപ്പം ചേർന്ന് നിൽക്കുന്ന വിചിത്ര സാഹചര്യമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും നിലപാട് വ്യക്തമാക്കണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു.
പിണറായി വിജയനെ ലക്ഷ്യം വച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മകൾ വീണ വിജയനെതിരെ ഇപ്പോൾ കേന്ദ്ര ഏജൻസികൾ നീങ്ങുന്നത്. ഇത് പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ പാർട്ടി രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ആർഎസ്എസ് അനുകൂലികളെ വൈസ് ചാൻസലർമാരായി നിയമിക്കുന്നതിലും സെനറ്റിൽ ആർഎസ്എസുകാരെക്കൊണ്ട് നിറയ്ക്കുന്നതിലും നിലവിലെ യുഡിഎഫ് സർക്കാരിന് യാതൊരു പരാതിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
CPM leader M.A. Baby accused the BJP government of misusing central agencies to target political rivals, particularly CM Pinarayi Vijayan's daughter, labeling it politically motivated. He stated BJP cannot coerce CPM members, and the party will legally and politically resist such actions. Baby also criticized Congress for its inconsistent stance on central agency actions against CPM in Kerala.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |