കാസർകോട്: ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പ് അതേ മുറിയിൽ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പരപ്പ കോട്ടമടൽ സ്വദേശി പവിത്രൻ (58) ആണ് മരിച്ചത്. കഴിഞ്ഞ മാസം 14-ാം തീയതിയാണ് പവിത്രന്റെ ഭാര്യ ഗീത ജീവനൊടുക്കിയത്. സംഭവത്തിന് ശേഷം വളരെ വിഷമത്തിലായിരുന്നു പവിത്രൻ. മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു പവിത്രന്റെ മൃതദേഹം.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പവിത്രൻ മുറിയിൽ കയറിയത്. കാണാതായതോടെ ബന്ധുക്കൾ പരിശോധിച്ചപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, ഗീതയുടെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. കുടുംബ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
A 58-year-old man was found dead in the same room where his wife had died a month earlier in Kasaragod. Pavithran of Kottamadal reportedly remained distressed after his wife Geetha’s death. Relatives found him hanging in the room and rushed him to hospital, but he could not be saved. The couple had two children.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |