SignIn
Kerala Kaumudi Online
Saturday, 12 September 2026 2.29 AM IST

പിണറായി വിജയനെതിരെ കേസെടുക്കാത്തത് ഒത്തുകളി, മാസപ്പടി കേസിൽ രണ്ട് മുന്നണികൾക്കും തുല്യ പങ്കുണ്ടെന്ന് ബിജെപി

READ ENGLISH VERSION
ksurendran-bjp
ബിജെപി,​ കെ സുരേന്ദ്രൻ

കോഴിക്കോട്: ഡി.ജി.പിക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയിട്ടും അഴിമതി നിരോധന നിയമ പ്രകാരം പിണറായി വിജയനും മറ്റുമെതിരെ യു.ഡി.എഫ് സർക്കാർ കേസെടുക്കാത്തത് ഒത്തുകളിയാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കേസെടുത്താൽ യു.ഡി.എഫ് നേതാക്കളിലേക്കും അന്വേഷണമെത്തുമെന്ന ഭയാശങ്കയാണ് കാരണം.

മാസപ്പടി കേസിൽ രണ്ട് മുന്നണികൾക്കും തുല്യ പങ്കുണ്ട്. പിണറായി വിജയനെ രക്ഷിക്കാൻ ലീഗും കുഞ്ഞാലിക്കുട്ടിയും വൈകാതെ രംഗത്തെത്തുമെന്നാണ് താൻ കരുതുന്നത്. കേസെടുക്കാൻ നിയമോപദേശം തേടേണ്ടതില്ല. സ്ഥലത്തില്ലാത്ത ആഭ്യന്തര മന്ത്രിയെ കാക്കേണ്ടതുമില്ല. വിഷയം നീട്ടിക്കൊണ്ടു പോകാനാണ് ശ്രമം. യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാരുകൾ അധികാരത്തിൽ വരുമ്പോൾ കേസുകൾ അവസാനിപ്പിക്കുകയും ഒത്തുതീർപ്പാക്കുകയും ചെയ്യാറുണ്ട്. വി.ഡി. സതീശനെതിരായ പുനർജനി കേസ് ഉദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary

BJP national secretary K. Surendran accused the UDF government of colluding with the LDF, alleging inaction on corruption cases against Chief Minister Pinarayi Vijayan. He stated the UDF failed to register cases despite an Enforcement Directorate letter to the DGP. Surendran claimed UDF leaders feared investigations reaching them, indicating both fronts have equal roles in the "masappadi" case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CMRL EXALOGIC CASE, MONTHLY PAYMENT CASE, BJP, BJP LEADER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA