
തിരുവനന്തപുരം: ജന്തർമന്തറിലെ വിദ്യാർത്ഥിസമരത്തെ വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മാർ ബസേലിയോസ് കോളേജ് രജത ജൂബിലി ആഘോഷവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്തർമന്തറിൽ കണ്ടത് പ്രതീക്ഷ നൽകുന്ന ചിത്രമല്ല.
രാജ്യത്തെ നേതാക്കൾക്കെതിരെ തെരുവിൽ ഇറങ്ങി മോശം ഭാഷ ഉപയോഗിക്കേണ്ടതിന്റ ആവശ്യമുണ്ടോ? സമരം ചെയ്യുന്നതിലോ ചോദ്യങ്ങൾ ചോദിക്കുന്നതിലോ തെറ്റില്ല. നേതാക്കൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്ററുകൾ ഉപയോഗിക്കുന്നത് വ്യക്തിത്വമില്ലായ്മയാണ്. അടുത്ത തലമുറയിലെ വിദ്യാർത്ഥികളുടെ സ്വഭാവവും വ്യക്തിത്വവും എന്താണെന്ന ചോദ്യം ഉയരുന്നുണ്ട്. വിദ്യാർത്ഥികൾക്ക് സിലബസും പാഠ്യപദ്ധതിയും നൽകുക എന്നത് മാത്രമല്ല വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചുമതല. വിദ്യാർത്ഥികൾക്ക് സംസ്‌കാരം കൂടി നൽകാൻ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് മാനേജരും മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ അദ്ധ്യക്ഷനായി. മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ ഡോ. അച്യുത്ശങ്കർ എസ്.നായർ , കോളേജ് ഡയറക്ടർ ഫാ.ജോൺ വർഗീസ്, പ്രിൻസിപ്പാൾ ഡോ.എസ്.വിശ്വനാഥറാവു, ഡോ.കോശി ഐസക് പുന്നമൂട്ടിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |