SignIn
Kerala Kaumudi Online
Wednesday, 30 September 2026 11.06 PM IST

ഗുരുനി​ന്ദ: സുഭാഷിന്റെ 'ഡോക്ടറേറ്റി​'ൽ അന്വേഷണം

READ ENGLISH VERSION
subhash

ആലുവ: നവമാദ്ധ്യമങ്ങളിൽ ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ച കേസിൽ റിമാൻഡിലായിരുന്ന എനാനല്ലൂർ പേരാമംഗലം നാഗരാജ ക്ഷേത്രം ഉടമ സുഭാഷിനെ (57) പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതിയുടെ പേരിനൊപ്പം 'ഡോക്ടർ" എന്ന് ഉപയോഗിക്കുന്നതിന്റെ നിയമവശം പൊലീസ് അന്വേഷിക്കും. പേരിനൊപ്പം 'തന്ത്രി" എന്ന് ഉപയോഗിക്കുന്നതും അന്വേഷണ പരിധിയിലാണ്. ഇന്നലെ രാവിലെ കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആലുവ സൈബർ സെൽ സി.ഐ എസ്. സുധീഷ് കുമാർ എറണാകുളം സി.ജെ.എം കോടതിയോട് ആവശ്യപ്പെട്ടത്. ഒരു ദിവസം അനുവദിച്ചെങ്കിലും ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ വൈകിട്ട് ഹാജരാക്കുകയായിരുന്നു. പ്രതി താമസിച്ചിരുന്ന നാഗരാജ ക്ഷേത്രത്തോട് ചേർന്നുള്ള കെട്ടിടത്തിൽ തെളിവെടുപ്പിന് ഹാജരാക്കാൻ ആദ്യം പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു. കഴിഞ്ഞ 25ന് പിടിയിലായ പ്രതിയെ 26നാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA