SignIn
Kerala Kaumudi Online
Wednesday, 21 October 2026 2.07 AM IST

ടൈഗർ ഷ്രോഫിനെ വെടിവച്ചതിലെ മുഖ്യ സൂത്രധാരൻ അനിൽ പണ്ഡിറ്റ്‌; വിദേശത്തിരുന്ന്‌ പണം കൈമാറി, നിർദേശങ്ങൾ ആപ്പിലൂടെ

READ ENGLISH VERSION
tiger-shroff-
ടൈഗർ ഷ്രോഫ്, അനിൽ പണ്ഡിറ്റ്

മുംബയ്: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിനുനേരെ മുംബയിൽ നടന്ന വെടിവെപ്പിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന അനിൽ പണ്ഡിറ്റിന്റെ സഹായി അറസ്റ്റിൽ. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള അനിൽ പണ്ഡിറ്റിന്റെ സഹായിയായ സമീറിനെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്‌തത്.

ടൈഗർ ഷ്രോഫിനെ ആക്രമിക്കുന്നതിനായി മൂന്ന് പേരെ നിയോഗിച്ചതും അവർക്ക് പ്രതിഫലം വാഗ്ദാനം ചെയ്‌തതും കാലിഫോർണിയയിൽ താമസമാക്കിയ അനിൽ പണ്ഡിറ്റാണെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ഉൾപ്പെട്ടയാൾക്ക് മുൻകൂറായി ഇയാൾ പണം നൽകിയെന്നും ആക്രമണം നടത്താനായി റേഹാൻ എന്നയാൾക്ക് 35000 രൂപ വാഗ‌്ദാനം നൽകിയെന്നുമാണ് വിവരം. റേഹാന് വിദേശത്ത് സ്ഥിരതാമസത്തിനുള്ള സഹായവും ഇയാൾ വാഗ്‌ദാനം ചെയ്‌തു.

മോഷണം, ആയുധം കൈയിൽസൂക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് റേഹാനെതിരെ നേരത്തെയും കേസുകളുണ്ട്. ആക്രമണത്തിൽ ഉൾപ്പെട്ട മൂന്നുപേരും ഒരു മാസത്തോളമായി മുംബയിൽ താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതിനിടെ നഗരത്തിലെ ചെറിയ വഴികളെക്കുറിച്ചുപോലും കൃത്യമായ ധാരണയുള്ള ഹൃത്വിക് കുമാറിനെ സംഘത്തിന്റെ ഭാഗമാക്കിയതും അനിൽപണ്ഡിറ്റാണ്. വിദേശത്ത് മികച്ച ജോലി ലഭിക്കുമെന്ന വാഗ്‌ദാനമാണ് ഹൃത്വിക് കുമാറിനെയും സംഘത്തിലേക്ക് ആകർഷിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

അനിൽ പണ്ഡിറ്റ് വിദേശത്തുനിന്നും ഓൺലൈനായി ഇവർക്ക് പണം കൈമാറിയതായാണ് പൊലീസ് സംശയിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ ആശയവിനിമയം നടത്താൻ സഹായിക്കുന്ന 'ജഗ്ഗി' ആപ് വഴിയാണ് പ്രതികൾ നിർദേശങ്ങൾ നൽകിയിരുന്നതെന്നും പൊലീസ് കരുതുന്നു.

ഒരു ചവിറ്റുകൊട്ടയ്‌ക്കരികിലായി തോക്കുകൾ ഒളിപ്പിച്ച ശേഷം സന്ദേശം അക്രമികൾക്ക് കൈമാറുകയായിരുന്നു. ഈ തോക്കുപയോഗിച്ചാണ് അക്രമികൾ ടൈഗർ ഷ്രോഫിനുനേരെ പ്രയോഗിച്ചത്. അറസ്റ്റിലായവരെല്ലാം പതിനെട്ടുവയസ് പൂർത്തിയായവരാണെന്നും സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

English Summary

Tiger Shroff Firing, Anil Pandit, Sameer Arrest, Lawrence Bishnoi Gang, Mumbai Shooting Case

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIGERSHROFF, TIGER SHROFF FIRING, ANIL PANDIT, ARREST, LORANCE BISHNOI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY