SignIn
Kerala Kaumudi Online
Wednesday, 21 October 2026 1.15 AM IST

കോവളം സ്‌പാ പീഡനക്കേസ്; തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്റ്റിൽ

READ ENGLISH VERSION
police
പൊലീസ്

തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ 16കാരി ലൈംഗിക ചൂഷണത്തിന് ഇരയായ കേസിൽ സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്‌ടറായ അനുരൂപാണ് അറസ്റ്റിലായത്. പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ഉദ്യോഗസ്ഥനെ സസ്‌പൻഡ് ചെയ്‌തു.

16 കാരി ജോലിക്കുനിന്ന ഡ്രീംസ് എന്ന സ്‌പാ അനൂപിന്റെ ബിനാമി സ്ഥാപനമാണ് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പൂവാർ സ്വദേശിയായ നിഷാന്തിനെ ബിനാമിയാക്കിയാണ് അനുരൂപ് സ്‌പാ നടത്തിയിരുന്നത്. ഇയാളെ നേരത്തെതന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സ്‌പായിൽ വച്ചിരിക്കുന്ന ക്യൂ ആർ കോഡുകളിലൂടെ അയ‌യ്‌ക്കുന്ന പണം അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നത്. ഇതിൽ സംശയം തോന്നിയ പൊലീസ്‌ രണ്ടുദിവസമായി നടത്തിയ അന്വേഷണത്തിനൊടുവിൽ വ്യക്തമായ സാങ്കേതിക തെളിവുകളുൾപ്പെടെ ശേഖരിച്ചശേഷമാണ് അനുരൂപിനെ അറസ്റ്റ് ചെയ്‌തത്.

നിഷാന്തിന്റെ ഫോൺ രേഖകളുൾപ്പെടെ പൊലീസ് പരിശോധിച്ചു. ദിവസം 25000 രൂപവരെ നിഷാന്തിൽനിന്നും അനുരൂപിന്റെ അക്കൗണ്ടിലേക്ക് എത്തുമായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. മൂന്നുമാസം മുൻപാണ് സ്‌പാ തുടങ്ങിയതെന്ന അനുരൂപിന്റെ മൊഴി ഉദ്യോഗസ്ഥർ പൂർണമായും വിശ്വസിച്ചിട്ടില്ല. കസ്റ്റഡിയിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. വൈകിട്ടോടെ അനുരൂപിനെ കോടതിയിൽ ഹാജരാക്കും. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

English Summary

A Thiruvananthapuram Corporation health inspector, Anuroop, has been arrested in connection with the sexual exploitation of a 16-year-old girl at a spa in Kovalam. Police allege that he secretly owned the spa through a benami operator, Nishanth, and that payments collected through QR codes were transferred to his bank account.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOVALAM SPA CASE, SEXUAL ABUSE CASE, HEALTH INSPECTOR ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY