ചെന്നൈ: സ്വർണമാല കവർച്ച ചെയ്യാനായി വനിതാ സഹപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ 23കാരനായ നഴ്സ് അറസ്റ്റിൽ. തമിഴ്നാട്ടിലെ ഈറോഡ് നടന്ന സംഭവത്തിൽ രാമനാഥപുരം സ്വദേശിനിയായ ഉത്തിര (26) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ നാലു പവൻ വരുന്ന താലിമാല പ്രതി കവർന്നതായും പൊലീസ് അറിയിച്ചു.
തിരുപ്പൂർ ജില്ലയിലെ പള്ളഗൗണ്ടമ്പാളയത്തുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഉത്തിര. ഒക്ടോബർ 15ന് യുവതിയെ കാണാതായതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒക്ടോബർ 17ന് പെരുന്തുറൈയിലെ വിജയമംഗലം ടോൾ ഗേറ്റിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിൽ കേസെടുത്ത പൊലീസ്, ഉത്തിരയുടെ സഹപ്രവർത്തകനായ ശരവണനെ സംശയിക്കുകയും അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു. ആഭരണം കവർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഒക്ടോബർ 19ന് ശരവണനെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വർണാഭരണം വീണ്ടെടുത്തതായും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പൊലീസ് അറിയിച്ചു.
യുവതിയുടെ കൊലപാതകം തമിഴ്നാട്ടിലെ ക്രമസമാധാന നിലയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരിനും വഴിവച്ചു. മുഖ്യമന്ത്രി ജോസഫ് വിജയ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളാണ് കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമെന്ന് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു.
പൊലീസ് വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കുണ്ടെങ്കിലും അത് പേരിന് മാത്രമാണോയെന്നും സ്റ്റാലിൻ ചോദിച്ചു. വിവിധ വകുപ്പുകളുടെ ചുമതലകൾ മറ്റു മന്ത്രിമാർക്ക് നൽകിയതുപോലെ പൊലീസ് വകുപ്പും മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.
A 23-year-old nurse, Saravanan, has been arrested in Tamil Nadu's Erode district for allegedly murdering his 26-year-old female colleague, Uthira. Police reported he killed her to steal her four-sovereign gold chain. Uthira's body was discovered on October 17 after she went missing. The stolen gold was recovered, and the accused is currently in judicial custody following his arrest on October 19.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |