SignIn
Kerala Kaumudi Online
Sunday, 04 October 2026 12.42 AM IST

പൊന്നിൽ കുളിച്ച നാൾ,​ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഇന്നലെ നാല് സ്വർണം

READ ENGLISH VERSION
r

നഗോയ: ജപ്പാനിൽ ഇന്നലെ ജനഗണമന... മുഴങ്ങിയത് നാലു തവണ. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഗോൾഡൻ ഡേ. അമ്പെയ്‌ത്തിലെ ഹാട്രിക്കും ഷൂട്ടിംഗ് ട്രാപ്പിലെ റെക്കാഡും ഉൾപ്പെടെ നാല് സ്വർണം. അമ്പെയ്‌ത്തിൽ പുരുഷന്മാരുടെ കോംപൗണ്ട് ടീം ഇനത്തിൽ കുശാൽ ദലാൽ, സാഹിൽ ജാദവ്, ഗണേഷ് മണിരത്നം എന്നിവരും വനിതകളുടെ ടീം ഇനത്തിൽ ജ്യോതി സുരേഖ, പ്രീതിക പ്രദീപ്, ചികിത തനിപാർത്തി സംഘവും മിക്സഡ് ഡബിൾസിൽ ചികിത -സാഹിൽ സഖ്യവുമാണ് സ്വർണത്തിലേക്ക് വില്ല്കുലച്ചത്.

ഷൂട്ടിംഗിൽ ട്രാപ് മിക്സഡ് ടീം ഇനത്തിൽ നീരു ദണ്ഡ-കൈനാൻ ചെനായ് സഖ്യം റെക്കാഡോടെ പൊന്നണി‌ഞ്ഞു. ഈ ഇനത്തിൽ കഴിഞ്ഞ ദിവസം വനിതകളുടെ വ്യക്തിഗത വിഭാഗത്തിലും ഒന്നാമതെത്തിയ നീരുവിന് ഗെയിംസിൽ ഇരട്ടസ്വർണം നേടാനായി.

ബോക്സിംഗിൽ പുരുഷന്മാരുടെ 90 കിലോഗ്രാം വിഭാഗത്തിൽ കപിൽ പൊഖാരിയയും വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ പ്രിയ ഘൻഘാസും ഗ്രീക്കോ റോമൻ ഗുസ്തിയിൽ പുരുഷന്മാരുടെ 87 കിലോഗ്രാം വിഭാഗത്തിൽ സുനിൽകുമാറും വെങ്കലം നേടി. ബോക്സിംഗിൽ ലവ്‌ലിന ബോർഗൊഹെയ്നും ഹോക്കി വനിതാ ടീമും ഫൈനലിലെത്തി. സ്‌ക്വാഷിൽ പുരുഷ, വനിതാ ടീമുകൾ സെമിയിൽ എത്തി മെഡലുറപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360