SignIn
Kerala Kaumudi Online
Sunday, 04 October 2026 3.00 AM IST

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ചരിത്ര നേട്ടത്തിനൊപ്പം ഒളിമ്പിക്സ് യോഗ്യതയും

READ ENGLISH VERSION
hockey
ഇന്ത്യൻ ഹോക്കി ടീം

നഗോയ: 2026 ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കി ഫൈനലിൽ മലേഷ്യയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണനേട്ടം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ കിരീടം നിലനിർത്തി. 2023ലെ ഏഷ്യൻ ഗെയിംസ് സ്വർണ ജേതാക്കളാണ് ഇന്ത്യ. 2028ലെ ലോസാഞ്ചലസ് ഓളിമ്പിക്സിലേക്കും ഇന്ത്യൻ ടീം യോഗ്യത നേടി. പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ അഞ്ചാം സ്വർണം കൂടിയാണിത്.

ഹർമൻപ്രീത് സിംഗ് (11') (57'), ജുഗ്രാജ് സിംഗ് (23'), ഹാർദിക് സിംഗ് (42'), ശിലാനന്ദ് ലക്ര (54'), എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. രണ്ട് ഗോളുകൾ പെനാൽറ്റി കോർണറുകളിൽ നിന്നായിരുന്നു. മലേഷ്യൻ ടീം കൗണ്ടറിൽ കളിക്കാൻ ശ്രമിക്കുകയും വേഗത്തിൽ നീക്കങ്ങൾ നടത്തുകയും ചെയ്തു. ആദ്യ പാദം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു, കാരണം മലേഷ്യ ഇടിമിന്നൽ വേഗതയിൽ ആക്രമിച്ച് കളിച്ചിരുന്നു. ഈ സമയം സ്‌കോറുകൾ 1-1 ന് സമനിലയിലായിരുന്നു.

എന്നാൽ, രണ്ടാം പാദത്തിന് ശേഷം ഇന്ത്യൻ ടീം അഞ്ച് ഗോളുകൾ നേടി മത്സരം അവസാനിപ്പിച്ചു. മലേഷ്യയുടെ ഏക ഗോൾ 14ാം മിനിറ്റിൽ ഫീൽഡ് അഫേറിൽ നിന്ന് ഷെല്ലോ സിൽവേറിയസാണ് നേടിയത്. ഇന്ത്യയ്ക്ക് ആകെ 14 പെനാൽറ്റി കോർണറുകൾ ലഭിച്ചപ്പോൾ മലേഷ്യയ്ക്ക് ലഭിച്ചത് 3 പെനാൽറ്റി കോർണറുകളായിരുന്നു. നേരത്തെ വനിതാ ഹോക്കിയിലും ഇന്ത്യ സ്വർണം നേടിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ചൈനയെ 1-0ന് തോൽപ്പിച്ചായിരുന്നു ഇന്ത്യ സ്വർണ നേട്ടം കൈവരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA HOCKEY GOLD, ASIAN GAMES HOCKEY, INDIA OLYMPICS QUALIFICATION, INDIA HOCKEY TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360