അമരാവതി: തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗൗരബ് റോയ് (35), ചിന്ന മസ്താൻ (36), രമേഷ് (40), വാസു (36) എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ടിഐഎൽ ഹെൽത്ത്‌കെയർ ഫാക്ടറിയിൽ സ്‌ഫോടനം ഉണ്ടായത്. ബോയിലറിലുണ്ടായ സ്‌ഫോടനമാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ശ്രീകാളഹസ്തി എംഎൽഎ ബൊജ്ജല സുധീർ റെഡ്ഡി അറിയിച്ചു.
Four people were killed and 10 others injured in an explosion at a pharmaceutical factory near Sri City in Tirupati. The blast occurred at the TIL Healthcare factory around 8 am. A boiler explosion is suspected to have caused the accident, according to preliminary reports. The injured were admitted to nearby hospitals.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |