SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.33 AM IST

'മോദിയെയും അമിത്ഷായെയും വെറുതെ വിടില്ല, ചെയ്തിരിക്കുന്നത് രാജ്യദ്രോഹമാണ്,​ ജനാധിപത്യം പൂർണമായും തകർക്കപ്പെട്ടു'

READ ENGLISH VERSION
rahul-gandhi
രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവർക്കെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യം പൂർണമായും തകർക്കപ്പെട്ടെന്നും ചെയ്തത് രാജ്യദ്രോഹമാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് മോഷണം നടത്തി രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ ഹൈജാക്ക് ചെയ്തു. ഇതിന് ഉത്തരവാദികളായ ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിച്ച് ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞതിന് പിന്നാലെ പ്രതിഷേധ സ്ഥലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ്. പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയ 300ഓളം പ്രതിപക്ഷ എംപിമാരെ കമ്മിഷൻ ഉദ്യോഗസ്ഥർ കാണാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു.

'എന്തുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഞങ്ങളെ കാണാത്തത്? എന്തിനാണ് ഞങ്ങളെ തടയുന്നത്? ഞങ്ങൾ ജനങ്ങളുടെ പ്രതിനിധികളാണ്. പൊലീസ് ഞങ്ങളെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്?'- രാഹുൽ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത് എന്നിവരെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ഗ്യാനേഷ് കുമാർ സഹായിച്ചെന്നും ഇതിലൂടെ രാജ്യത്തെ ജനാധിപത്യം തകർത്തുവെന്നും രാഹുൽ ആരോപിച്ചു.

ചെയ്തിരിക്കുന്നത് രാജ്യദ്രോഹമാണ്. പ്രധാനമന്ത്രിയായാലും അമിത് ഷാ ആയാലും മോഹൻ ഭാഗവത് ആയാലും ഗ്യാനേഷ് കുമാർ ആയാലും ആരെയും വെറുതെ വിടില്ലെന്നും രാഹുൽ തുറന്നടിച്ചു. പ്രതിഷേധ മാർച്ച് തടയാൻ വൻതോതിൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചതിനെയും അദ്ദേഹം ചോദ്യം ചെയ്തു. തങ്ങൾ ജനങ്ങളുടെ പ്രതിനിധികളായ എംപിമാരാണെന്നും പൊലീസ് തങ്ങളെ തടയുന്നത് എന്തിനാണെന്നും രാഹുൽ ചോദിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു ഇന്ത്യാ സഖ്യത്തിലെ എംപിമാർ പാർലമെന്റ് സമുച്ചയത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. നീതി ആയോഗിന് സമീപം പൊലീസ് മാർച്ച് തടഞ്ഞതോടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെട്ട നേതാക്കൾ റോഡിൽ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ നിരവധി പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

English Summary

Rahul Gandhi severely criticized Prime Minister Modi, Amit Shah, RSS chief Mohan Bhagwat, and CEC Gyanesh Kumar, accusing them of "vote theft" and hijacking the election process, which he termed treason. He spoke following an INDIA bloc protest march, blocked by police, demanding Kumar's resignation and questioning the refusal to meet opposition MPs.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL GANDHI, NARENDRA MODI, AMIT SHAH, VOTE THEFT, INDIAN DEMOCRACY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360