SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.07 PM IST

'കടമ ഭംഗിയായി നിർവഹിച്ചു'; ഇന്ത്യൻ വനിതാ ടീം ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞ് ഹർമൻപ്രീത് കൗർ

READ ENGLISH VERSION
harmanpreet-kaur-
ഹർമൻപ്രീത് കൗർ

മുംബയ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്‌ടൻ സ്ഥാനത്തുനിന്ന് പടിയിറങ്ങി. ഇന്ത്യയ്ക്ക് വനിതാ ലോകകപ്പ് വിജയവും, ഏഷ്യൻ ഗെയിംസ് സ്വർണവുമുൾപ്പെടെ നേടികൊടുത്തതിനുശേഷമാണ് പടിയിറക്കം. ഏറെക്കാലമായി വൈസ് ക്യാപ്‌ടൻ സ്ഥാനത്ത് തുടരുന്ന സ്മൃതി മന്ദാനയ്ക്ക് പദവി കൈമാറിക്കൊണ്ടാണ് കൗർ ക്യാപ്‌ടൻ സ്ഥാനത്തോട് വിട ചൊല്ലിയത്.

ഗുവാഹത്തിയിൽ നടന്ന ബിസിസിഐ റിവ്യൂ മീറ്റിംഗിനുശേഷമാണ് കൗർ തീരുമാനം അറിയിച്ചത്. യോഗത്തിൽ കൗർ, മന്ദാന, ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ, ഹെഡ് കോച്ച് അമോൽ മുസുംദാർ എന്നിവരും പങ്കെടുത്തിരുന്നു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ക്യാപ്‌‌ടൻ സ്ഥാനമൊഴിഞ്ഞതായി കൗർ അറിയിച്ചത്. 2016ലാണ് കൗർ ക്യാപ്‌‌ടൻ സ്ഥാനം ഏറ്റെടുത്തത്.

'വികാരനിർഭരമായ മനസോടെയും വലിയ സമാധാനത്തോടെയുമാണ് ഞാൻ ഇന്ന് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. എന്റെ ടീം ഇപ്പോൾ മികച്ച നിലയിലാണെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. പ്രതിഭയും കരുത്തുറ്റ വ്യക്തിത്വവും ആത്മവിശ്വാസവുമുള്ള ടീമാണിത്. അവരുടെ ഭാവി കണ്ടറിയാനും അതിന്റെ ഭാഗമാകാനും ഞാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നു. എന്റെ കടമ ഞാൻ ഭംഗിയായി നിർവഹിച്ചുവെന്ന് എനിക്ക് തോന്നുന്നു. ഈ ടീമിനായി എനിക്ക് നൽകാവുന്നതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. അഭിമാനത്തോടെയാണ് ഞാൻ ആ ഉത്തരവാദിത്തം വഹിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ നയിക്കാൻ ലഭിച്ച ആ വലിയ അവസരത്തിന് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും'- കൗർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

A post shared by Harmann (@imharmanpreet_kaur)


English Summary

India women’s cricket captain Harmanpreet Kaur has stepped down as captain across all formats after leading India to major achievements, including a Women’s World Cup victory and Asian Games gold. Smriti Mandhana, who has long served as vice-captain, will take over. Kaur announced the decision after a BCCI review meeting in Guwahati, having held the captaincy since 2016.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARMANPREET KAUR, SMRITI MANDHANA, INDIAN WOMEN CRICKET, HARMANPREET KAUR CAPTAINCY, INDIAN WOMEN CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360