ന്യൂഡൽഹി: ഒമ്പത് വസുകാരി ഹൃദയാഘാതത്തെത്തുടർന്ന് ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മഹൂർ വിഹാർ ഫെയ്‌സ് രണ്ടിലെ ലവ്‌ലി ഹെറിറ്റേജ് സ്‌കൂളിൽ ഇന്നായിരുന്നു സംഭവം. ഗെയിംസ് പിരീഡ് കഴിഞ്ഞ് ക്ലാസ്‌മുറിയിൽ തിരിച്ചെത്തിയ കുട്ടി ഉടൻതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അവശയായി ക്ലാസിലേക്ക് വരുന്ന കുട്ടി അരയിൽ കൈകളൂന്നി നിൽക്കുന്നത് കാണാം. തുടർന്ന് തറയിലേക്ക് വീഴുന്നു. അദ്ധ്യാപിക ഓടിയെത്തി കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും കസേരയിൽ ഇരുത്തുകയും ചെയ്യുന്നുണ്ട്. ഇവർ കുട്ടിയുടെ മുഖത്ത് വെള്ലം തളിക്കുന്നതും വീഡിയോയിൽ കാണാം. എന്നിട്ടും കുട്ടി എഴുന്നേൽക്കാതിരുന്നതോടെ സ്‌കൂൾ ജീവനക്കാർ ചേർന്ന് വിദ്യാർത്ഥിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു.
എന്നാൽ, കുട്ടിയെ ചികിത്സിക്കാൻ തയാറാകാതിരുന്നതോടെ നിർമൻ വിഹാറിലെ മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. അതേസമയം, കുട്ടി കുഴഞ്ഞുവീണിട്ടും അദ്ധ്യാപകരും സ്‌കൂൾ ജീവനക്കാരും സിപിആർ നൽകാതിരുന്നതിലും വിമർശനം ഉയരുന്നുണ്ട്. കുട്ടിയുടെ കുടുംബവും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
A little girl collapsed in her classroom and the teacher tried to help by picking her up and sitting her on a chair. Now the teacher is getting bashed on social media for not doing CPR straight away. When someone is not breathing, you need to start CPR right away instead of moving them. Most people panic in that moment because they were never taught what to do. Everyone should know CPR.
— cheryl (@cheryl901678113) November 4, 2026
A nine-year-old girl died after collapsing in her classroom at Lovely Heritage School in Mayur Vihar, Delhi. She reportedly fell unconscious after returning from a games period. She was taken to two hospitals but was declared dead. A suspected heart attack is the preliminary cause, while questions have been raised about the lack of immediate CPR.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |