SignIn
Kerala Kaumudi Online
Thursday, 05 November 2026 10.54 PM IST

ഡൽഹിയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ട് മരണം; നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി വിവരം

READ ENGLISH VERSION
collapse
തകർന്നുവീണ കെട്ടിടം

ന്യൂഡൽഹി: ഓൾഡ് ഡൽഹിയിലെ ചൗരി ബസാറിൽ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. ചൗരി ബസാർ മെട്രോ സ്റ്റേഷന്‌ സമീപമുള്ള ഗില സിതാരയിൽ ഇന്ന് രാവിലെ 9.50 ഓടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാദ്ധ്യതയുണ്ട്.

അവശിഷ്‌ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. സംഭവസ്ഥലത്ത്‌ ആറോളം ഫയർഫോഴ്‌സ് യൂണിറ്റുകളെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ തീവ്രത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഇക്കഴിഞ്ഞ സെപ്‌തംബർ ആറിന് തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ പേയിംഗ് ഗസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കിയിരുന്ന അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ സമാനരീതിയിൽ മറ്റൊരു അപകടം കൂടിയുണ്ടായിരിക്കുന്നത്.

English Summary

A three-storey building under construction collapsed near Chawri Bazaar Metro Station in Old Delhi at around 9:50 AM, killing two people. Several others are feared trapped under the debris, while six fire brigade units have launched rescue operations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUILDING COLLAPSE, DELHI, INJURY, RESCUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360