ന്യൂഡൽഹി: കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നാളെ നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിൽ നിന്ന് സിജെപിയെ വിലക്കണമെന്ന ആവശ്യം തള്ളി ഡൽഹി ഹൈക്കോടതി. പ്രതിഷേധം നിയന്ത്രിക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. കോണാട്ട് പ്ലേസിലെ വ്യാപാരികളും തെരുവ് കച്ചവടക്കാരും പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. പ്രതിഷേധം വിലക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി വിസമ്മതിക്കുകയായിരുന്നു.
തെരുവുകച്ചവടക്കാരൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. പ്രതിഷേധം വ്യാപാരികളുടെയും കച്ചവടക്കാരുടെയും അവകാശങ്ങളെ ബാധിക്കുമെന്നും നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പൊലീസിന് നിർദേശം നൽകണമെന്നുമായിരുന്നു ആവശ്യം. ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിതിൻ വാസുദേവ് സാംബ്രെ, ജസ്റ്റിസ് സഞ്ജയ് ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കൊണാട്ട് പ്ലേസിന്റെ ഹൃദയഭാഗമായ സെൻട്രൽ പാർക്കിൽ പ്രതിഷേധം നടത്തുന്നത് വ്യാപാരികളെ ലക്ഷ്യമിടുന്നതിന് തുല്യമാണെന്നും അവിടെ പ്രതിഷേധത്തിന് അനുമതി നൽകാൻ പാടില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം. ദസറയോടനുബന്ധിച്ചുള്ള വ്യാപാര സീസണിൽ അടച്ചിടലും നിയന്ത്രണങ്ങളും കച്ചവടത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ പത്തിന് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ പങ്കെടുക്കാൻ ജന്ദർ മന്ദറിറിലെത്തിയ നൂറ് കണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരടി പിന്നോട്ടില്ലെന്ന് തീരുമാനിച്ച് കൊണ്ട് പ്രതിപക്ഷ പാർട്ടികളെ കൂട്ടുപിടിച്ച് വീണ്ടും സിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
ബിജപിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇരുവിഭാഗങ്ങളുടെയും പ്രതിഷധങ്ങൾ ഒരേ വിഷയത്തിൽ കേന്ദ്രീകരിക്കുന്നതിനാൽ കേന്ദ്രത്തിനെതിരായ സമരത്തിന് കൂടുതൽ ശക്തി പകരുന്ന സാഹചര്യമാണ് ഡൽഹിയിൽ. ഇന്ത്യ മുന്നണിയിൽ നിന്നും അകന്നു നിന്ന് ആംആദ്മി പാർട്ടിയും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. എല്ലാവരും ദേശീയ പതാകയുമായി സമരത്തിനെത്തണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ വാർത്താ സമ്മേളനത്തിൽ ആഹ്വാനം ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയായി ഡൽഹിയിലെ തെരുവുകളിൽനിന്ന് വിദ്യാർത്ഥികളെയും യുവാക്കളെയും ബലമായി നീക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയാണെന്ന് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ അഭിജീത് ദിപ്കെ ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കുചേർന്ന പ്രതിപക്ഷ നേതാക്കളെയും കസ്റ്റഡിയിലെടുത്തതായി അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് പ്രതിഷേധക്കാർക്കെതിരെ നടപടികളുണ്ടാകുന്നതെന്നും ദിപ്കെ ആരോപിച്ചു
The Delhi High Court rejected a petition by traders and street vendors to ban a CJP protest scheduled for tomorrow at Central Park, Connaught Place. The court also denied Delhi Police's request to prohibit the demonstration. Police assured the court they would implement necessary measures to control the protest and maintain law and order, despite concerns about business disruption.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |