SignIn
Kerala Kaumudi Online
Friday, 09 October 2026 10.57 PM IST

ഉപതിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ മുന്നിൽ, ബംഗാളിലും അസമിലും ബിജെപിക്ക് ലീഡ്

READ ENGLISH VERSION
vijay
ബിജെപി പതാക, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ന്യൂഡൽഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ അ‌ഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജി നഗർ, തമിഴ്‌നാട്ടിലെ മധുരാന്തകം, ധാരാപുരം, പുതുച്ചേരിയിലെ തട്ടാൻചാവടി എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ നാഗോർ ലോക്‌സഭാ സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒക്‌ടോബർ ആറിനായിരുന്നു തിരഞ്ഞെടുപ്പ്.

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് മുൻ മുഖ്യമന്ത്രി മമത ബാനർജിക്കും നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ഒരുപോലെ നിർണായകമാണ്. എന്നാൽ, ആദ്യഘട്ട ഫലസൂചനകൾ വരുമ്പോൾ നന്ദിഗ്രാമിലും റെജിനഗറിലും ബിജെപിക്കാണ് ലീഡ്. ഇവിടെ പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുവേന്ദു അധികാരി രണ്ടിടത്ത് മത്സരിച്ച് ജയിച്ചിരുന്നു. അതിൽ ഒന്നാണ് നന്ദിഗ്രാം. തൃണമൂൽ മുൻ നേതാവും ആം ജനത ഉന്നയൻ പാർട്ടി തലവനുമായ ഹുമയൂൺ കബീർ എംഎൽഎ സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് റെജിനഗറിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.

തമിഴ്‌നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും വിജയ്‌യുടെ ടിവികെ ആണ് ലീഡ് ചെയ്യുന്നത്. എഐഎഡിഎംകെയുടെ സിറ്റിംഗ് സീറ്റുകളാണിവ. ധാരാപുരത്ത് ടിവികെയുടെ പി സത്യഭാമയും എഐഎഡിഎംകെയുടെ കെ ഭാനുമതിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്‌ക്കായി മത്സരിച്ച് ജയിച്ച എംഎൽഎമാർ രാജിവച്ച് വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

പുതുച്ചേരിയിലെ തട്ടാൻചാവടി മണ്ഡലത്തിൽ എഐഎൻആർസിയുടെ അശോക് ആനന്ദ് ആണ് മുന്നിൽ. ഏകദേശം 2,000 വോട്ടുകൾക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ വിനായഗം ആണ് ഇവിടെ രണ്ടാമത്.

അസമിലെ നാഗോൺ ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ദേവാശിഷ് ശർമ 3,300 വോട്ടിനാണ് ആണ് ലീഡ് ചെയ്യുന്നത്. 2024ലെ ലോക്‌സഭാ സീറ്റിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച പ്രദ്യുത് ബോർദോലോയി രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

English Summary

Vote counting has begun for five Assembly constituencies across West Bengal, Tamil Nadu and Puducherry, along with Assam’s Nagaon Lok Sabha seat. Early trends show the BJP leading in Nandigram and Rejinagar, TVK ahead in two Tamil Nadu constituencies, AINRC leading in Tattanchavady, and the BJP ahead in Nagaon.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BY-ELECTION RESULTS 2026, NANDIGRAM BJP LEAD, TVK TAMIL NADU BYPOLL, ASSAM NAGAON BY-ELECTION, PUDUCHERRY BY-ELECTION RESULTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360