SignIn
Kerala Kaumudi Online
Friday, 09 October 2026 11.55 PM IST

എഐയെ വിശ്വസിച്ച് മലകയറ്റം; വഴിതെറ്റി പാറയിടുക്കിൽ കുടുങ്ങി കൗമാരക്കാരൻ, മൂന്ന് മണിക്കൂ‌ർ നീണ്ട രക്ഷാദൗത്യം

READ ENGLISH VERSION
16-year-boy-stranded-in-d
മലഞ്ചെരുവിൽ കുടുങ്ങിയ കൗമാരക്കാരന്റെ ദൃശ്യങ്ങൾ

ഒട്ടാവ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ ഹൈക്കിംഗ് യാത്ര ആസൂത്രണം ചെയ്‌ത 16കാരൻ അപകടകരമായ മലഞ്ചെരുവിൽ കുടുങ്ങി. കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ ക്രൗൺ മൗണ്ടനിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. ക്ലോഡ് എഐയുടെ സഹായത്തോടെ യാത്ര ആസൂത്രണം ചെയ്‌ത ബ്രൈസ് വിൻസെന്റ് ഗൗറിലുക്കെന്ന കൗമാരക്കാരനാണ് വഴിതെറ്റി പാറക്കെട്ടിൽ അകപ്പെട്ടത്.

ഗ്രൗസ് മൗണ്ടനിൽനിന്ന് ക്രൗൺ മൗണ്ടനിലേക്ക് യാത്രതിരിച്ച കൗമാരക്കാരൻ വഴിതെറ്റി 'വിഡോമേക്കർ' എന്നറിയപ്പെടുന്ന അപകടകരമായ പാതയിലെത്തുകയായിരുന്നു. ഏഴ് മണിക്കൂ‌ർ മുതൽ എട്ട് മണിക്കൂർവരെ ദൈർഘ്യമുള്ള ദുഷ്‌കരമായ യാത്രയായിരുന്നു ഇത്. മുന്നോട്ടുപോകാനോ സുരക്ഷിതമായി മടങ്ങാനോ കഴിയാതെ പാറയിടുക്കിൽ കുടുങ്ങിയതോടെ കുട്ടി പൊലീസിന്റെ സഹായം തേടി. തുടർന്ന് നോർത്ത് ഷോർ റെസ്‌ക്യു സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു. ദുർഘടമായ ഭൂപ്രകൃതി കാരണം കുട്ടി കുടുങ്ങിയ ഭാഗത്ത് ഹെലികോപ്‌റ്റർ ഇറക്കാനായില്ല. തുടർന്ന് രക്ഷാപ്രവർത്തകൾ റോപ് കെട്ടി താഴേക്കിറങ്ങി കുട്ടിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് കുട്ടിയെ ഹെലികോപ്‌റ്ററിൽ സുരക്ഷിതമായി എത്തിച്ചത്.

യാത്ര പ്ലാൻ ചെയ്യുന്നതിനായി ക്ലോഡ് എഐയ്‌ക്കൊപ്പം ഗൂഗിൾ മാപ്പും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ചിരുന്നതായി കൗമാരക്കാരൻ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദുർഘടമായ മലമ്പാതയിലൂടെ യാത്ര ചെയ്യുമ്പോൾ എഐ നൽകുന്ന നിർദേശങ്ങളെ മാത്രം ആശ്രയിക്കരുതെന്ന് രക്ഷാപ്രവർത്തകർ മുന്നറിയിപ്പ് നൽകി.

English Summary

A 16-year-old boy in Canada was rescued after getting stranded on a dangerous mountain trail while following a hiking plan created with Claude AI and Google Maps. Rescuers warned against relying solely on AI for hiking directions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEENAGER STRANDED, MOUNTAIN HIKE WITH AI HELP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360