SignIn
Kerala Kaumudi Online
Sunday, 11 October 2026 1.29 AM IST

അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മുത്തശ്ശി അന്തരിച്ചു; സിജെപി നേതാവ് തിരികെ മുംബയിലേക്ക്?​

READ ENGLISH VERSION
abhijeet-dipke
അഭിജീത് ദീപ്കെ, മുത്തശ്ശി സാവിത്രിഭായ് ശങ്കർ ദീപ്കെ

മുംബയ്: കോക്രോച്ച് ജനതാ പാർട്ടി (സിജെപി)​ സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിഭായ് ശങ്കർ ദീപ്കെ (80)​ മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽ അന്തരിച്ചു. ദീർഘനാളായുള്ള അസുഖവും വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളും കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ ചികിത്സയിലായിരുന്നു. അഭിജീത് ദീപ്കെയുടെ പിതാവ് ഭഗവാൻ ദീപ്കെയുടെ അമ്മയാണ് അന്തരിച്ചത്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് അഭിജീത് ഇന്ന് രാവിലെ മുംബയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചത്. എന്നാൽ വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ അഭിജീതിനെയും മറ്റ് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുത്തശ്ശിയുടെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ അഭിജീതിന്റെ മാതാപിതാക്കളായ ഭഗവാൻ ദീപ്കെയും അനിതയും ഹിംഗോളിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങൾ നടത്തി. ഛത്രപതി സംഭാജിനഗറിലെ ശങ്കർ സദൻ എന്ന വസതിയിലാണ് ഇവർ താമസിക്കുന്നത്.

നാളെ രാവിലെ 9.30നും 10നും ഇടയിലാണ് അന്ത്യകർമങ്ങൾ നടക്കുകയെന്ന് അഭിജീത് ദീപ്കെയുടെ അമ്മാവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അഭിജീത് സ്വന്തം ഗ്രാമത്തിലെത്തി അന്ത്യകർമങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലുള്ള അദ്ദേഹത്തിന് മഹാരാഷ്ട്രയിലേക്ക് പോകാൻ അനുമതി ലഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം ഉന്നയിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഡൽഹിയിൽ പ്രതിഷേധം പ്രഖ്യാപിച്ചത്. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെയെയും മറ്റ് നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

English Summary

Abhijit Deepke, founder of the Cockroach Janata Party (CJP), was detained by Delhi Police after arriving for a protest, as his 80-year-old grandmother, Savitribhai Shankar Deepke, passed away in Maharashtra's Hingoli district following a prolonged illness. Abhijit's attendance at her last rites remains uncertain due to his ongoing custody.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIJEET DIPKE, SAVITRIBAI SHANKAR DIPKE, CJP LEADER, ABHIJEET DIPKE GRANDMOTHER DEATH, ABHIJEET DIPKE CUSTODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360