ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും കേന്ദ്ര സർക്കാരും പുറത്തുപോകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. രണ്ടുപേരും പുറത്തുപോയതിനുശേഷം ജനാധിപത്യത്തിന്റെ നന്നാക്കൽ ആരംഭിക്കുമെന്നും അദ്ദേഹം കുറിച്ചു.
ज्ञानेश कुमार जाएँगे।
— Rahul Gandhi (@RahulGandhi) October 10, 2026
यह सरकार जाएगी।
फिर शुरू होगी लोकतंत्र की मरम्मत। 🇮🇳 https://t.co/spGmBxgXLn
നിലവിൽ രാഹുൽ ഗാന്ധി ചെന്നൈയിലാണ്. വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടിലെത്തിയത്. ചെന്നൈയിലെത്തിയ രാഹുൽ ഗാന്ധി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്‌ച നടത്തി. മുഖ്യമന്ത്രി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുത്തു. വൈകിട്ട് അഞ്ചുമണിക്കാണ് സംവാദ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ടുതന്നെ രാഹുൽ ഗാന്ധി ഡൽഹിയിലേയ്ക്ക് മടങ്ങുമെന്നും വിവരമുണ്ട്.
സിജെപി പ്രതിഷേധത്തിനിടയിലും ചെന്നൈയിലെ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ പോസ്റ്ററുകൾ ഇന്നലെ വൈകിട്ടും കോൺഗ്രസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
അതിനിടെ ഡൽഹിയിൽ സമരത്തിനെത്തിയ കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുകയാണ് പൊലീസ്. നൂറുകണക്കിന് പ്രവർത്തകരും കസ്റ്റഡിയിലായിട്ടുണ്ട്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഎം നേതാക്കളെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
Congress leader Rahul Gandhi said Chief Election Commissioner Gyanesh Kumar and the central government would leave office, adding that repairing democracy would begin afterwards. In Chennai for an interaction with students, Gandhi is scheduled to meet Tamil Nadu Chief Minister C. Joseph Vijay. Meanwhile, police in Delhi have detained CJP leaders, hundreds of supporters and several CPM leaders during protests.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |