SignIn
Kerala Kaumudi Online
Saturday, 18 July 2026 6.54 PM IST

നിരാഹാര സമരത്തിൽ പകരക്കാരനായി അഭിജിത് ദീപ്കെ; വാങ്‌ചുക്കിന്റെ സമ്മതമില്ലാതെ ചികിത്സ നൽകരുതെന്ന് ഭാര്യ

READ ENGLISH VERSION
-wangchuk-and-dipke
സോനം വാങ്‌ചുക്ക്, അഭിജീത് ദിപ്കെ എന്നിവർ നിരാഹാര സമരത്തിനിടെ

ന്യൂഡൽഹി: സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. രാജ്യത്തെ നീറ്റ് ഉൾപ്പടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകളുടെയും ചോദ്യപേപ്പർ ചോർച്ചയുടെയും പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്ന ആവശ്യമുന്നയിച്ചാണ് വാങ്‌ചുക്കും സിജെപിയും നിരാഹാര സമരം നടത്തുന്നത്.

‌ഡൽഹിയിൽ ജന്തർ മന്ദിറിൽ 20 ദിവസത്തിലേറെയായി നിരാഹാര സമരം നടത്തുകയായിരുന്ന സോനം വാങ്‌ചുക്കിന്റെ ആരോഗ്യനില അപകടാവസ്ഥയിലായതിനെ തുടർന്ന് ഡൽഹി പൊലീസ് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡൽഹി ഹൈക്കോടതിയുടെ നിർദേശം പരിഗണിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അധികൃതർ വ്യക്തമാക്കി.

വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതിൽ പ്രതിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ സർക്കാർ അടിച്ചമർത്തൽ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ജനാധിപത്യ പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ തടയാനാവില്ലെന്നും സമരം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി.

നീറ്റ് പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ മാറ്റവും സർക്കാരിന്റെ പൂർണ ഉത്തരവാദിത്തവുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതിനിടെ, വാങ്‌ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ച നടപടിക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ ആംഗ്മോ രംഗത്തെത്തി. തന്റെ ഭർത്താവിന്റെ പൂർണ സമ്മതം ഇല്ലാതെ അദ്ദേഹത്തിന് ചികിത്സ ആരംഭിക്കാൻ പാടില്ലെന്ന് അവർ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.

നിലവിൽ വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിരന്തര നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

English Summary

Social activist Sonam Wangchuk was hospitalized after his health deteriorated during an indefinite hunger strike against NEET exam irregularities, demanding ministerial resignations. Subsequently, Abhijeet Dipke, CJP founder, commenced his own indefinite hunger strike, protesting alleged government suppression. Wangchuk's wife questioned his forced hospitalization. Authorities confirmed Wangchuk's stable condition, under observation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIJEET DIPKE, SONAM WANGCHUK, HUNGER STRIKE, CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360