SignIn
Kerala Kaumudi Online
Wednesday, 01 July 2026 9.23 PM IST

മാസത്തിന്റെ ആദ്യദിനത്തിൽ തന്നെ സ്വർണവിലയിൽ മാറ്റം: ആഭരണം വാങ്ങാനാഗ്രഹിക്കുന്നവർ കാത്തിരിക്കണോ?​

READ ENGLISH VERSION
kerala-gold-rate
പ്രതീകാത്മക ചിത്രം

കൊച്ചി: ഈ മാസത്തിന്റെ ആദ്യ ദിനത്തിൽ തന്നെ താഴേക്കിറങ്ങി സ്വർണവില. സംസ്ഥാനത്ത് ഇന്ന് സ്വർണം ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,​905 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,03,240 രൂപയാണ്. പവന് ഇന്ന് കുറഞ്ഞത് 920 രൂപയാണ്. ഇന്നലെ രാവിലെ ഗ്രാമിന് 12,​845 രൂപ എന്ന നിരക്കിലാണ് വിപണി ആരംഭിച്ചതെങ്കിലും ഉച്ചയ്ക്ക് ഗ്രാമിന് 175 രൂപ കൂടി 13,​020 രൂപയിലെത്തി. ഉച്ചയ്ക്ക് ശേഷം സ്വർണവില വർദ്ധിച്ചതോടെ പവന് 1,​04,​160 രൂപ നിരക്കിലാണ് ഇന്നലെ വിപണി അവസാനിച്ചത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണ വില കുറഞ്ഞും കൂടിയും നിൽക്കുന്നതിനാൽ ആഭരണം വാങ്ങാൻ തയ്യാറെടുക്കുന്നവർ ആശങ്കയിലാണ്. രാവിലത്തെ വിപണി വില ആയിരിക്കില്ല ഉച്ചയ്ക്ക് ശേഷം എന്നതും ആഭരണപ്രേമികളെ പിന്നോട്ടുവലിക്കുന്നുണ്ട്. കഴി‌ഞ്ഞ മാസത്തിന്റെ തുടക്കത്തിൽ വർദ്ധനവിന്റെ പാതയിലായിരുന്ന സ്വർണവില ചില ദിവസങ്ങളിൽ കുത്തനെ താഴുകയും പിന്നീട് വീണ്ടും ഉയരുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ സ്വർണവിലയിലുള്ള ചാഞ്ചാട്ടം ആഭരണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ശരിയായ സമയം തിരഞ്ഞെടുക്കുന്നത് വെല്ലുവിളിയായി മാറുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി നിരവധി കാര്യങ്ങളാണ് സ്വർണവിലയിലെ തുടർച്ചയായുള്ള മാറ്റത്തെ സ്വാധീനിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, GOLD PRICE TODAY, KERALA GOLD RATE, JEWELRY PRICE, GOLD RATE TODAY KERALA, SWARNA VILA INNU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360