SignIn
Kerala Kaumudi Online
Friday, 09 October 2026 11.51 PM IST

മാസപ്പടി കേസിലെ ഇഡി കത്ത് ; പിണറായിക്കെതിരെ വിജിലൻസ് കേസെടുക്കും,​ അനാവശ്യ ധൃതി കാണിച്ചില്ലെന്ന് മുഖ്യമന്ത്രി

READ ENGLISH VERSION
vd-satheeshan

തിരുവനന്തപുരം : മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് നിയമപരമായി കൈകാര്യം ചെയ്തെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിജിലൻസ് കേസെടുക്കുമെന്നും എഫ്.ഐ.ആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യക്തിപരമായ ഒന്നിലേക്കും പോയിട്ടില്ല. നിയമം നിയമത്തിന്റെ വഴിയേ പോകുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും സതീശൻ പറഞ്ഞു. സർക്കാർ അനാവശ്യ ധൃതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടി അല്ല. സർക്കാർ കേസിൽ അനാവശ്യ ധൃതി കാണിച്ചില്ല. സർക്കാർ നിയമോപദേശം തേടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുമ്പ് പരിശോധിക്കണമെന്നാണ് നിയമോപദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നൂറുദിന കർമ്മപദ്ധതി ഫലപ്രദമായി നടപ്പാക്കിയെന്നും മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവെ വ്യക്തമാക്കി. 588 പദ്ധതികൾ ലക്ഷ്യമിട്ടെന്നും അതിൽ 568 പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CMRL CASE, CMRL DIARY, ED LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA