SignIn
Kerala Kaumudi Online
Saturday, 10 October 2026 2.19 AM IST

മലപ്പുറം ജില്ലക്കാർക്ക് റെയിൽവേയുടെ സർപ്രൈസ്; വേണാട് എക്‌സ്‌പ്രസ് നിലമ്പൂർ വരെ നീട്ടിയേക്കും

READ ENGLISH VERSION
train
പ്രതീകാത്മക ചിത്രം

മലപ്പുറം: തിരുവനന്തപുരത്ത് നിന്ന് ഷൊർണൂർ വരെ സർവീസ് നടത്തുന്ന വേണാട് എക്‌സ്‌പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം ഇന്ത്യൻ റെയിൽവേ പരിഗണിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് വലിയൊരു ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഉച്ചയ്‌ക്ക് 12 മണിക്ക് ഷൊർണൂരിലെത്തുന്ന ട്രെയിൻ അവിടെ മൂന്ന് മണിക്കൂറാണ് കാത്തുകിടക്കുന്നത്. മൂന്ന് മണിക്കാണ് വേണാട് എക്‌സ്‌പ്രസ് തിരുവനന്തപുരത്തേക്ക് മടങ്ങുന്നത്. ഈ ഇടവേള പ്രയോജനപ്പെടുത്തി നിലമ്പൂരിലേക്ക് സർവീസ് നടത്താനാണ് റെയിൽവേയുടെ നീക്കം. രാവിലെ പത്ത് മണിക്കും ഉച്ചയ്‌ക്ക് മൂന്ന് മണിക്കും ഇടയിൽ നിലമ്പൂർ - ഷൊർണൂർ പാതയിൽ ട്രെയിൻ സൗകര്യം കുറവായതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. വേണാട് എക്‌സ്‌പ്രസ് നിലമ്പൂരിലേക്കെത്തിയാൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഉൾപ്പെടെ ഇത് പ്രയോജനപ്പെടും.

22 കോച്ചുകളുള്ള വേണാട് എക്‌സ്‌പ്രസിനെ ഉൾക്കൊള്ളാൻ കഴിയുന്ന പ്ലാറ്റ്‌ഫോം സൗകര്യമില്ലാത്തതാണ് സർവീസ് നീട്ടുന്നതിലെ പ്രധാന തടസങ്ങളിലൊന്ന്. എന്നാൽ, മേലാറ്റൂർ സ്റ്റേഷനിൽ 24 കോച്ചുകൾ നിർത്താൻ കഴിയുന്ന പ്ലാറ്റ്‌ഫോം നിർമാണം പൂ‌ർത്തിയായിട്ടുണ്ട്. അടുത്ത മാസം ക്രോസിംഗ് സ്റ്റേഷൻ കൂടി കമ്മീഷൻ ചെയ്യുന്നതോടെ സാങ്കേതിക തടസങ്ങൾ ഒഴിവാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഇതിനൊപ്പം ചെറുകര സ്റ്റേഷനിൽ കോട്ടയം എക്‌സ്‌പ്രസിനും നിലമ്പൂർ - ഷോർണൂർ മെമുവിനും സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികളും ഉണ്ടാകും.

പട്ടിക്കാട് സ്റ്റേഷനിലെ വെയിറ്റിംഗ് ഹാൾ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നഷ്‌ടം ചൂണ്ടിക്കാട്ടി നേരത്തേ നിർത്തിവച്ച പാഴ്‌സൽ സർവീസ് പുനഃരാരംഭിക്കുന്നതും റെയിൽവേ പരിഗണിക്കും. രാജ്യറാണി എക്‌സ്‌പ്രസിലെ തിരക്ക് കുറയ്‌ക്കാൻ പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിലും തുടർനടപടികൾ സ്വീകരിക്കും.

English Summary

Indian Railways is reportedly considering extending the Venad Express to Nilambur to improve connectivity in Malappuram’s hilly regions. The proposal could benefit students and employees facing limited train services between Nilambur and Shoranur. Platform upgrades and a new crossing station are expected to address operational challenges, while additional railway facilities are also under consideration.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VENAD EXPRESS NILAMBUR, VENAD EXPRESS EXTENSION, NILAMBUR SHORANUR RAILWAY, MALAPPURAM TRAIN SERVICES, KERALA RAILWAY NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA