SignIn
Kerala Kaumudi Online
Wednesday, 15 July 2026 9.12 PM IST

അതിവേഗ  റെയിൽ; ഇപ്പോഴത്തെ  രൂപത്തിൽ നടപ്പാക്കരുതെന്ന് വിദഗ്ധ  സമിതി, വീണ്ടും  പഠനം  നടത്തുമെന്ന് മുഖ്യമന്ത്രി

READ ENGLISH VERSION
vd-satheesan
മുഖ്യമന്ത്രി വി സി സതീശൻ

തിരുവനന്തപുരം: സർക്കാർ പദ്ധതികൾക്ക് പ്രോട്ടോകോൾ വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ പദ്ധതി നടത്തിപ്പിന് മാപ്പിംഗ് സംവിധാനം വരുമെന്നും കാലതാമസം വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫയൽ നീക്കം വേഗത്തിലാകാൻ ഡേറ്റാ ഡ്രിവൺ ഭരണത്തിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളിലെ ഫയൽനീക്കം സംബന്ധിച്ച് അറിയാൻ പുതിയ സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'അതിവേഗ റെയിൽ പദ്ധതി പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇ ശ്രീധരന്റെ റിപ്പോർട്ട് അപൂർണമാണെന്ന് വിദഗ്ധ സമിതി അറിയിച്ചു. ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്നാണ് സമിതി അറിയിച്ചത്. കെ റെയിലിന് പറ്റിയ അബദ്ധം ആവർത്തിക്കരുത്. പദ്ധതിയിൽ സർക്കാർ വീണ്ടും പഠനം നടത്തും. ഭൂമി ലഭ്യതയടക്കം പരിശോധിക്കും.

ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ ആരും പരാതി പറഞ്ഞിട്ടില്ല. നിയമനത്തിന് ശുപാർശ നൽകിയത് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസാണ്. വിശദ പരിശോധനയ്ക്ക് ശേഷമാണ് നിയമനം നടത്തിയത്. എഡിജിപി എം ആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് സർക്കാരിന് മുന്നിൽ എത്തിയിട്ടില്ല. എൻഎസ്എസിന് കാണാൻ അവസരം നിഷേധിച്ചെന്ന വാർത്ത തെറ്റാണ്. ജി സുകുമാരൻ നായരോട് കാര്യമായി ഫോണിൽ സംസാരിച്ചു. വിഴിഞ്ഞം വിഷയത്തിൽ സർക്കാർ താൽപര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ല. അദാനി ഗ്രൂപ്പിന് ഇളവ് നൽകിയത് ഇടത് സർക്കാരാണ്'- വി ഡി സതീശൻ കൂട്ടിച്ചേർത്തു.

English Summary

The Kerala government will conduct a fresh review of the proposed high-speed rail project after an expert committee recommended against implementing it in its current form. The committee said E. Sreedharan's report was incomplete and called for further study, including land availability.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VD SATHEESAN PRESS MEET TODAY, VD SATHEESAN PRESS MEET, VD SATHEESAN, KERALA CHIEF MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA