SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.14 AM IST

പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അപമാനിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്; വനിതാ സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

READ ENGLISH VERSION
modi
പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇടുക്കി: പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അപമാനിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമ പോസ്റ്റുകൾ പങ്കുവച്ചതിന്റെ പേരിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ. ഫേസ്‌ബുക്ക് പോസ്റ്റുകൾ നിയമവിരുദ്ധമായി പങ്കുവച്ചെന്ന ആരോപണത്തിൽ ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർ സജിത സലീമിനാണ് സസ്‌പെൻഷൻ ലഭിച്ചത്.

ജില്ലാ പൊലീസ് മേധാവി ഡോ. എ നസീമിന്റെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് പൊലീസ് ഇൻസ്‌പെക്‌ടർ ജനറൽ എസ് ശ്യാം സുന്ദറാണ് സസ്‌‌പെൻഷൻ ഉത്തരവിറക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് എറണാകുളം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ പ്രസാദിനെ ചുമതലപ്പെടുത്തി.

English Summary

An Assistant Sub Inspector (ASI) in Idukki Crime Branch, Sajitha Saleem, was suspended for allegedly sharing social media posts insulting the Prime Minister and central government. The Ernakulam Range Police Inspector General issued the suspension based on a report from the District Police Chief. A detailed investigation is now launched, led by the Ernakulam Crime Branch Deputy Police Superintendent.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FB POST, KERALAPOLICE, SUSPENSION, SAJITHA SALEEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA