SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.57 AM IST

വാർത്താചോർച്ചയിൽ അസാധാരണ നടപടിയുമായി സിപിഎം; ഫോൺ  വിവരങ്ങളെടുക്കാൻ  സമ്മതപത്രം  ഒപ്പിട്ട്  വാങ്ങി

READ ENGLISH VERSION
cpm
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: വാർത്താചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം രംഗത്ത്. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോൺ വിവരങ്ങളെടുക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെയാണ് ഇത്തരം ഒരു നടപടിയുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളിൽ നിന്നും സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്.

പാർട്ടി ചർച്ചകളിലെ വിവരങ്ങൾ പുറത്തുപോകുന്നത് തടയാനാണ് നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് അപേക്ഷാ ഫോമിന്റെ മാതൃകകൾ നൽകിയിരുന്നു. എന്നാൽ ഇതിൽ യാതൊരു എതിർപ്പും പറയാതെ എല്ലാവരും ഒപ്പിട്ട് നൽകിയെന്നാണ് വിവരം. ഫോൺകോൾ വിവരങ്ങൾ ലഭ്യമാക്കാൻ ഫോൺ കമ്പനിയോട് സ്വയം ആവശ്യപ്പെടുന്ന മാതൃകയിലാണ് സമ്മതപത്രം. ആഴ്ചകൾക്ക് മുൻപ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടിയുണ്ടായത്. ഈ നടപടിയിൽ കടുത്ത അതൃപ്തിയുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രശ്നം കേന്ദ്ര സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് നീക്കം. ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

English Summary

The CPM has reportedly taken an unusual step to prevent the leakage of information from party discussions by obtaining consent forms from state committee members to access their phone call details. The Thiruvananthapuram district leadership collected signed consent forms ahead of the extended state committee meeting.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM KERALA, PHONE CALL DETAILS, STATE COMMITTEE MEMBERS, THIRUVANANTHAPURAM CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA