SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.34 PM IST

'ഓഗസ്റ്റ് പത്തിനകം ആവശ്യപ്പെട്ട രേഖകളെല്ലാം ഉദ്യോഗാർത്ഥിക്ക് കൈമാറണം'; പിഎസ്‌സിക്ക് താക്കീതുമായി വിവരാവകാശ കമ്മീഷൻ

READ ENGLISH VERSION
psc-office
പിഎസ്‌സി ഓഫീസ്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാത്തതിൽ പിഎസ്‌സി ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി വിവരാവകാശ കമ്മീഷൻ. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും ലഭ്യമാകാത്തത് തീർത്തും നിരുത്തരവാദപരമെന്ന് വിവരാവകാശ കമ്മീഷൻ നോട്ടീസിലൂടെ വ്യക്തമാക്കി.

വിവരങ്ങൾ കൈമാറാനുള്ള ഉത്തരവ് മനഃപൂർവം അട്ടിമറിക്കുകയാണെന്നും, ഇത് വിവരാവകാശ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും കമ്മീഷൻ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുള്ള വീഴ്‌ച ഗൗരവകരമായി കാണുന്നുവെങ്കിലും ഒരു അവസരം കൂടി നൽകുകയാണെന്നും വിവരാവകാശ കമ്മീഷൻ അറിയിച്ചു. ഓഗസ്റ്റ് പത്തിനകം ആവശ്യപ്പെട്ട മുഴുവൻ വിവരങ്ങളും ഉദ്യോഗാർത്ഥിക്ക് കൈമാറി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പിഎസ്‌സിക്ക് നൽകിയിരിക്കുന്ന കർശന നിർദേശം.

English Summary

The Right to Information Commission has warned a PSC Information Officer of strict action for failing to provide details related to Planning Board exam irregularities to a candidate. The commission termed the denial of answer sheet copies and interview marks irresponsible and a deliberate challenge to the RTI Act. PSC must provide all requested information to the candidate by August 10.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA PSC, RTI COMMISSION, PSC DOCUMENTS, INFORMATION COMMISSION KERALA, PSC RTI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA