SignIn
Kerala Kaumudi Online
Friday, 10 July 2026 12.22 AM IST

നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു

READ ENGLISH VERSION
neyyattinkara

തിരുവനന്തപുരം : നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിന്നയാൾ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ (52)​ ആണ് മരിച്ചത്. കഠിനമായ നെഞ്ചുവേദന എടുക്കുന്നു എന്ന് പറ‌ഞ്ഞിട്ടും ഡോക്ടറെ കാണാൻ അനുവദിച്ചില്ലെന്നും ക്യൂവിൽ പിടിച്ചു നിറു ത്തുകയായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇതിന് പിന്നാലെ ആശുപത്രിയിൽ നാട്ടുകാരും പൊതുപ്രവർത്തകും പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രിയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർ‌ക്ക് മന്ത്രി കെ. മുരളീധരൻ നി‌ർദ്ദേശം നൽകി. ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂ നിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തണം. വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും,​ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary

A 52-year-old man, Rajesh Kumar, collapsed and died while waiting in queue to see a doctor at Neyyattinkara District General Hospital. Relatives alleged he was not allowed immediate medical attention despite severe chest pain, sparking protests and tension at the hospital. Minister K. Muraleedharan ordered an immediate inquiry into the incident, promising strict action against negligent staff based on the report.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEYYATTINKARA, NEYYATTINKARA HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA