SignIn
Kerala Kaumudi Online
Tuesday, 15 September 2026 10.08 AM IST

'എന്നെപ്പറ്റി വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെന്ത് സമ്മേളനം, ഞങ്ങളെല്ലാം  തിരുത്തേണ്ടതുണ്ട്'

READ ENGLISH VERSION

mv-govindan
എംവി ഗോവിന്ദൻ

കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നടന്നത് ആരോഗ്യകരമായ ചർച്ചകളെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായും അദ്ദേഹം സമ്മതിച്ചു.

തനിക്കെതിരെ വിമർശനങ്ങൾ ഇല്ലെങ്കിൽ താൻ എങ്ങനെ പാർട്ടി നേതാവാകുമെന്നും അദ്ദേഹം പ്രതികരിച്ചു. 'എന്നെപ്പറ്റി വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെ എന്ത് സമ്മേളനമാണ്. ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്. തിരുത്തലുകളിലൂടെ പാർട്ടി കൂടുതൽ ശക്തമായി മാറും'- അദ്ദേഹം വ്യക്തമാക്കി.

വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടാകുന്നതാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റികൾ. തിരുത്തൽ പ്രക്രിയയ്ക്ക് ഉതകുന്ന നിലയിലുള്ള ചർച്ച സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായി. മത നിരപേക്ഷ ഉള്ളടക്കത്തോടെ ജനാധിപത്യ കേരളത്തെ രൂപപ്പെടുത്തുക എന്നതും യോഗത്തിന്റെ ഉന്നമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിമർശനങ്ങളിൽ സിപിഎം നേതൃത്വത്തിന് അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

19 സഖാക്കൾ നിലവിൽ ചർച്ചയിൽ പങ്കെടുത്തു. ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞു എന്ന് റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിൽ പാർട്ടി ഇടപെടും. കേന്ദ്ര ഏജൻസികൾക്കെതിരെ ദേശീയതലത്തിൽ പൊതുവേദി രൂപപ്പെടുത്തണമെന്നും എല്ലാ ജില്ലകളും ഇഡി വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി.

English Summary

CPM State Secretary M.V. Govindan acknowledged sharp criticisms and self-criticisms against central and state leadership during the expanded state committee meeting in Kozhikode. He stated these "healthy discussions" are essential for party strengthening through self-correction. Govindan also noted concerns over reduced public connection, pledged action against illegal wealth acquisition, and advocated for a national forum against central agencies.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVGOVINDAN, CPM STATE COMMITTEE MEETING, CPM, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA