SignIn
Kerala Kaumudi Online
Monday, 14 September 2026 8.57 PM IST

'രഹസ്യസ്വഭാവമുള്ള വിവരങ്ങൾ മറ്റൊരു  മെയിലിലേക്ക്   അയച്ചു'; കെഎംആർഎല്ലിലെ രേഖകൾ  ചോർന്നെന്ന് കളക്ടർ

READ ENGLISH VERSION

kmrl
പ്രതീകാത്മകചിത്രം

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ നിന്ന് ( കെഎംആർഎൽ) ചില പ്രധാന രേഖകൾ ചോർന്നതായി ജില്ലാ കളക്ടർ ജി പ്രിയങ്ക. ചോർന്ന വിവരങ്ങളിൽ പലതും രഹസ്യസ്വഭാവമുള്ളതാണെന്നും അന്വേഷണത്തിലൂടെ മാത്രമേ പൂർണമായ വിവരങ്ങൾ ലഭ്യമാവൂ എന്നും കളക്ടർ പറഞ്ഞു. ഫോട്ടോകോപ്പി എടുക്കുന്ന രേഖകൾ മറ്റൊരു മെയിലിലേക്ക് കൂടി അയയ്ക്കുകയായിരുന്നു.

ഇത്തരത്തിൽ വന്ന പല പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും കളക്ടർ അറിയിച്ചു. സംഭവത്തിൽ സൈബർ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കെഎംആർഎൽ ഉദ്യോഗസ്ഥർ തന്നെയാണോ ഇതിന് പിന്നിലെന്നതിലടക്കം അന്വേഷണം നടത്തുമെന്നും കളക്ടർ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്ന മുറയ്‌ക്കേ ഈ ചോർച്ച എത്രത്തോളം ഹാനികരമായി ബാധിച്ചിട്ടുണ്ടെന്നറിയാൻ കഴിയൂ. കുറ്റവാളികളെ കണ്ടെത്തുന്ന പക്ഷം ശക്തമായ നടപടി എടുക്കുമെന്നും കളക്ടർ പറഞ്ഞു.

English Summary

District Collector G. Priyanka said that some important and confidential documents have reportedly leaked from Kochi Metro Rail Limited (KMRL). The investigation is based on several complaints regarding copies of documents being sent to another email address. A cyber investigation has been planned, including checking whether KMRL officials were involved. Strong action will be taken if those responsible are identified.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI METRO, KMRL, DOCUMENT LEAK, CYBER INVESTIGATION, G PRIYANKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA