കാസർകോട്: നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരിക്ക് പരിക്ക്. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ് കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) പരിക്കേറ്റത്. ഇവരുടെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം.
കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ബസിലായിരുന്നു അപകടം. ബസ് പടന്നക്കാട് ഐങ്ങോത്ത് കഴിഞ്ഞപ്പോൾ വലിയ ശബ്ദത്തിൽ പിന്നിലെ ടയർ പൊട്ടുകയും ഇതിന്റെ ആഘാതത്തിൽ പ്ലാറ്റ്ഫോം തകരുകയുമായിരുന്നു.
ഈ സമയം ബസിന്റെ പിന്നിലെ ടയറിന്റെ മുകൾഭാഗത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു കുഞ്ഞായിഷ. തകർന്ന പ്ലാറ്റ്ഫോമിൽ കുഞ്ഞായിഷയുടെ കാൽ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുഞ്ഞായിഷയെ ബസ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കാഞ്ഞങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
A KSRTC Priyadarshini bus met with an accident in Nileshwar, Kasaragod, after one of its tyres burst while the bus was moving. A passenger, 39-year-old Kunjaayisha, daughter of fisherman Muhammed Kunhi from near the Azhithala Boat Jetty, was injured after getting trapped under a collapsed platform. She reportedly suffered a fracture to the bone in her left leg.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |