SignIn
Kerala Kaumudi Online
Sunday, 25 October 2026 5.22 AM IST

കേരളത്തിൽ മഴക്കൊപ്പം എൽനിനോയും; ഒരു ജില്ല മിന്നൽ ഹോട്ട് സ്പോട്ടിൽ,​ ഈ നിർദ്ദേശങ്ങൾ പാലിക്കുക

READ ENGLISH VERSION
kerala-rain
മഴത്തുള്ളികൾക്കിടയിൽ...ഇന്നലെ അപ്രത്യക്ഷമായി പെയ്ത മഴയിൽ കുടയുമായി പോകുന്നയാൾ തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം. ഫോട്ടോ: അമൽ സുരേന്ദ്രൻ/കേരള കൗമുദി

പത്തനംതിട്ട: തുലാമഴക്കൊപ്പം എൽനിനോ പ്രതിഭാസവും നിലനിൽക്കുന്ന സാഹചര്യത്തിൽ മലയോര മേഖലയായ പത്തനംതിട്ടയെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മിന്നൽ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ മിന്നലിൽ മനുഷ്യർക്കും വളർത്ത് മൃഗങ്ങൾക്കും പരിക്കേൽക്കുകയും നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ ശാസ്ത്രജ്ഞർ ജി​ല്ലയെ മിന്നൽ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയത്.

ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ അരുവാപ്പുലം പഞ്ചായത്തിലെ കുളത്തുമൺ, കൊക്കാത്തോ‌ട്, കടുപ്പാത്തോട് പ്രദേശങ്ങളിൽ ഈ മാസം ഉണ്ടായ ശക്തമായ മിന്നലി​ൽ പ്രദേശവാസികളായ രണ്ടുപേർക്ക് സാരമായി പരിക്കേറ്റി​രുന്നു. തുലമഴക്കൊപ്പം എൽനിനോയും കൂടി ചേരുന്നതോടെ ശക്തമായ മിന്നൽ ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പത്തനംതിട്ടയ്ക്ക് പുറമെ കോട്ടയം, ഇടുക്കി ജില്ലകളിലും എറണാകുളത്തിന്റെ മലയോര മേഖലകളിലും പ്രത്യേക ജാഗ്രതാനിർദ്ദേശമുണ്ട്.


മിന്നലിന് കാരണം

പത്തനംതിട്ട ഉൾപ്പെടുന്ന മദ്ധ്യ - തെക്കൻ കേരളത്തിലെ ജില്ലകളിലാണ് മിന്നൽ വലിയ ആശങ്ക സൃഷ്ടിക്കുന്നത്. പശ്ചിമഘട്ടത്തോട് ചേർന്നുള്ള ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം

"ക്യുമുലോനിംബസ് " കാർമേഘങ്ങൾ രൂപപ്പെടുന്നതാണ് ശക്തമായ മിന്നലിന് കാരണമാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തൽ.


ശ്രദ്ധവേണം

1.ഇടിമിന്നൽ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

2. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്.

3. വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണം.

4. മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.

5. ലോഹ വസ്തുക്കളുമായുള്ള സമ്പർക്കം ഒഴിവാക്കണം.

6. കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് ഒഴിവാക്കണം.

7. ജനാലകളുടെയും വാതിലുകളുടെയും അടുത്തുനിന്ന് അകലം പാലിക്കണം.

മിന്നലേറ്റാൽ

മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകാറില്ല. അതിനാൽ അവരെ തൊടുന്നതിനോ പ്രഥമശുശ്രൂഷ നൽകുന്നതിലോ ആശങ്ക വേണ്ട. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നവർക്ക് അടിയന്തിരമായി സി.പി.ആർ നൽകണം. പരിക്കേറ്റ വ്യക്തിയെ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണം. ആദ്യ 30 മിനിറ്റ് ഏറെ നിർണായകമാണ്.

പത്തനംതിട്ട ഉൾപ്പടെയുള്ള ജില്ലകളിൽ ശക്തമായ മിന്നൽ ഭീഷണി നിലനിൽക്കുന്നുണ്ട്. മനുഷ്യർക്കൊപ്പം വളർത്തു മൃഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ദുരന്തനിവാരണ അതോറിറ്റി നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം.

കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN ALERT, EL NINO KERALA, LIGHTNING HOTSPOT KERALA, KERALA WEATHER UPDATE, LIGHTNING SAFETY PRECAUTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA